UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൂന്ന് ഏകദിനങ്ങളില്‍ തുര്‍ച്ചയായി സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം; കൊഹ്‌ലിക്ക് വീണ്ടും റെക്കോര്‍ഡ്

വിശാഖപട്ടണം ഏകദിനത്തോടെ ഏറ്റവും വേഗത്തില്‍ 10000 റണ്‍സ് തികയ്ച്ച താരമെന്ന ബഹുമതിയും കൊഹ്‌ലിയെ തേടിയെത്തിയുരുന്നു. 38 മത്തെ സെഞ്ചുറി കൂടിയാണ് വിരാട് കൊഹലി പൂനെയില്‍ സ്വന്തമാക്കിയത്. 

വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്നാം ഏകദിനത്തിലിറങ്ങിയ പുനെയിലും ചരിത്രം കുറിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി. തുടര്‍ച്ചയായ മുന്ന് ഏകദിനങ്ങളില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായാണ ഇത്തവണ കൊഹ്‌ലി റെക്കോര്‍ഡ് കുറിക്കുന്നത്. ഗുവഹാത്തിയില്‍ 140, വിശാകപട്ടണം ഏകദിനത്തില്‍ 159 റണ്‍സ് സ്വന്തമായിക്കിയ കൊഹ്‌ലി പൂനെയിലും സെഞ്ചുറി പിന്നിട്ടതോടെ നേട്ടം സ്വന്തമാക്കുകയായിരുന്നു.

മൂന്നാമനായി ക്രീസിലെത്തിയ താരം 110 പന്തുകളില്‍ നിന്നാണ് നൂറു റണ്‍സ് തികച്ചത്. 63 പന്തില്‍ ആറു ബൗണ്ടറി സഹിതമായിരുന്നു കോഹ്ലി അര്‍ധസെഞ്ചുറി തികച്ചത്. സൗത്ത ആഫ്രിക്കന്‍ സൂപ്പര്‍താരം എബി ഡിവില്ലിയേഴ്‌സിനൊപ്പമാണ് കൊഹ്‌ലി ഈ നേട്ടം കൈവരിച്ചത്. വിശാഖപട്ടണം ഏകദിനത്തോടെ ഏറ്റവും വേഗത്തില്‍ 10000 റണ്‍സ് തികയ്ച്ച താരമെന്ന ബഹുമതിയും കൊഹ്‌ലിയെ തേടിയെത്തിയുരുന്നു. 38 മത്തെ സെഞ്ചുറി കൂടിയാണ് വിരാട് കൊഹലി പൂനെയില്‍ സ്വന്തമാക്കിയത്.

വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് പുതിയ ഉയരങ്ങള്‍

സച്ചിന്റെ റെക്കാർഡുകൾ വേട്ടയാടി ‘കോഹ്ലി-രോഹിത്’ സഖ്യം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍