UPDATES

കായികം

അഫ്ഗാന്‍ പ്രസിഡന്റിന് ശേഷം രാജ്യത്ത് ഏറ്റവും പ്രശസ്തന്‍ ഞാന്‍ തന്നെ: ഐപിഎല്‍ സൂപ്പര്‍ താരം റാഷിദ് ഖാന്‍

അഫ്ഗാന്‍ പ്രസിഡന്റിന് ശേഷം രാജ്യത്ത് ഏറ്റവും പ്രശസ്തനായ വ്യക്തിയാണ് താനിപ്പോഴെന്നാണ് റാഷിദ് പറയുന്നത്.

ഐപിഎല്‍ ഫെനലില്‍ തോറ്റാണ് മടങ്ങിയതെങ്കിലും അങ്ങ് അഫ്ഗാനിസ്ഥാനില്‍ താരമാണ് റാഷിദ് ഖാന്‍. സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭാഗമായി ഐപിഎല്‍ 2018 സീസണില്‍ മികച്ച പ്രകടനം കാഴ്ചവച്ച താരമായിരുന്നു റാഷിദ് ഖാന്‍ എന്ന 19 കാരന്‍. നാട്ടില്‍ തിരിച്ചെത്തിയ ഖാന് നിരവധി ആരാധകരാണ് ഇപ്പോഴുള്ളത്. ഐപിഎല്‍ കൊണ്ടുവന്ന മാറ്റത്തെ ഖാനും സന്തോഷപൂര്‍വമാണ് കാണുന്നത്. അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റിന് ശേഷം രാജ്യത്ത് ഏറ്റവും പ്രശസ്തനായ വ്യക്തിയാണ് താനിപ്പോഴെന്നാണ് റാഷിദിന്റെ പ്രതികരണം. അഫ്ഗാന്‍ ക്രിക്കറ്റിന്റെ ഭാവി മുഖമായാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പുതിയ താരോദയത്തെ നാട്ടുകാര്‍ കാണുന്നത്.

ഐപിഎല്ലില്‍ നേടിയ മുന്‍നിര വിക്കറ്റുകളാണ് താരത്തെ ശ്രദ്ധയിലേക്കെത്തിച്ചത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി, ആധുനിത ക്രിക്കറ്റിന്റെ ഇതിഹാസതാരം എബി ഡി വില്ല്യേഴ്‌സ്, എംഎസ് ധോണി എന്നിവരുടെ വിക്കറ്റുകളായിരുന്നു. ഇവയാണ് തന്‍റെ കരിയറിലെ ഏറ്റവും മികച്ച നേട്ടമായി കാണുന്നതെന്നും ഖാന്‍ വിലയിരുത്തുന്നു. ഐപിഎല്‍ സീസണിലെ മികച്ച ബൗളര്‍മാരില്‍ ഒരാളായും റാഷിദ് ഖാന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മല്‍സരത്തിലെ പ്രകടനത്തെ അഭിനന്ദിച്ച കൊണ്ട ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ട്വീറ്റ് അത്ഭുതപ്പെടുത്തിയെന്ന് റാഷിദ്‌ ഖാന്‍ പറയുന്നു. ലോകത്തിലെ മികച്ച ട്വന്റി 20 ബൗളര്‍മാരിലൊരാള്‍ എന്നതായിരുന്നു സച്ചിന്റെ ട്വീറ്റ്. ബസില്‍ യാത്ര ചെയ്യവേ തന്റെ സുഹൃത്താണ് സച്ചിന്റെ പോസ്റ്റ് ഷെയര്‍ ചെയ്യുന്നത്. ശരിക്കും ഞെട്ടിക്കുന്നതായിരുന്നു ഇത്. എന്ത് മറുപടി പറയണമെന്ന് അറിയില്ലായിരുന്നെന്നും ഖാന്‍ പറയുന്നു.

സച്ചിന്റെ ട്വീറ്റാണ് തന്നെ പ്രശസ്തനാക്കിയ മറ്റൊന്നെന്നും ഖാന്‍ വ്യക്തമാക്കുന്നു. അഫ്ഗാനിസ്ഥാനില്‍ എല്ലാവര്‍ക്കും അറിയുന്ന വ്യക്തിയാണ് സച്ചിന്‍. അദ്ദേഹത്തെ പോലൊരാള്‍ തന്നെ അഭിനന്ദിച്ചത് ഏല്ലാവരേയും അദ്ഭുതപ്പെടുത്തിയെന്നും, യുവതാരങ്ങളെ പിന്തുണയ്ക്കുന്നതില്‍ അദ്ദേഹത്തെ പോലുള്ളവരുടെ മാതൃക കരുത്തു പകരുന്നതാണെന്നും ഖാന്‍ പറയുന്നു. 21 വിക്കറ്റുകള്‍ സ്വന്തമാക്കിയാണ് ഐപിഎല്‍ 11ാം സീസണില്‍ റാഷിദ് ഖാന്‍ മടങ്ങിയത്. മികച്ച ബോളര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയ പഞ്ചാബിന്റെ ആന്‍ഡ്രൂ തെയ് 24 വിക്കറ്റുകളാണ് വീഴ്ത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍