UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എെപിഎൽ വാതുവയ്പ്പ് കേസില്‍ ഗൂഢാലോചന; നിർഭയ കേസിൽ നിന്നും ശ്രദ്ധതിരിക്കാൻ കെട്ടിച്ചമച്ചതെന്നും ഭുവനേശ്വരി ശ്രീശാന്ത്

കുറച്ചു ലക്ഷങ്ങള്‍ക്കായി സ്വന്തം കരിയര്‍ നശിപ്പിച്ച് ശ്രീയെ പോലൊരാള്‍ രാജ്യത്തിനു നാണക്കേടുണ്ടാക്കുന്ന തലത്തിലേക്ക് താഴില്ലെന്നും കുറിപ്പ് പറയുന്നു.

രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസില്‍ നിന്നം ശ്രദ്ധതിരിച്ചുവിടാന്‍ കെട്ടിചമച്ചതാണ് ഐപിഎല്‍ വാതുവയ്പ്പ് ആരോപണമെന്ന് ക്രിക്കറ്റ താരം ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത തുറന്ന കത്തിലാണ് ഭുവനേശ്വരി ഡല്‍ഹി പൊലീസിനും ബിസിസിഐയ്ക്കുമെതിരേ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയത്. നിര്‍ഭയ കേസുമായി ബന്ധപ്പെട്ട് രാജിക്കുള്ള സമ്മര്‍ദം ശക്തമായതോടെ അതില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാന്‍ ഡല്‍ഹിയിലെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ കെട്ടച്ചമച്ചതാണ് കേസെന്നും ഭുവനേശ്വരി ആരോപിക്കുന്നു. കേസില്‍ ശ്രീശാന്തിനെ കോടതി കുറ്റവിമുക്തനാക്കിയതാണ്. ബിസിസിഐ നിലപാട് ഇപ്പോഴും വ്യക്തമല്ല. കുറച്ചു ലക്ഷങ്ങള്‍ക്കായി സ്വന്തം കരിയര്‍ നശിപ്പിച്ച് ശ്രീയെ പോലൊരാള്‍ രാജ്യത്തിനു നാണക്കേടുണ്ടാക്കുന്ന തലത്തിലേക്ക് താഴില്ലെന്നും കുറിപ്പ് പറയുന്നു.

വിഷയത്തില്‍ ബിസിസിസി ഐ നിലപാടിനെതിരെ നിരവധി ചോദ്യങ്ങളും ഭുവനേശ്വരി ഉന്നയിക്കുന്നു. അഴിമതിക്കെതിരെ നിലകൊള്ളുന്നവരാണെന്നാണ് ബിസിസി ഐ.യുടെ നിലപാട് എന്നാല്‍ മുദ്ഗല്‍ കമ്മിറ്റി സീല്‍ ചെയ്ത കവറില്‍ നല്‍കിയ 13 പേരുടെ കാര്യം ഇവര്‍ എന്താണ് പുറത്തുവിടാത്തതെന്നും, കുറ്റക്കാരനല്ലെന്ന് വിധിച്ചിട്ടും ശീശാന്തിന് മാത്രം നീതിക്കായി പോരാടേണ്ടി വരുന്നത് ഭുവനേശ്വരി എന്തുകൊണ്ടാണെന്നും ഭുവനേശ്വരി ചോദിക്കുന്നു.

വാതുവെയ്പ്പുകാരനില്‍ മൊഹാലിയില്‍ നടന്ന മല്‍സരത്തിനിടെ 10 ലക്ഷം രൂപ വാങ്ങി ശ്രീശാന്ത് ഒരു ഓവറില്‍ 14 റണ്‍സ് വിട്ടുകൊടുക്കുകയും ഇതിനായി വെളുത്ത ടവ്വല്‍ ധരിച്ച് അടയാളം നല്‍കി എന്നുമായിരുന്നു ഡല്‍ഹി പോലീസിന്റെ ആരോപണം. ഇതേതുടര്‍ന്ന ക്രിക്കറ്റ് മല്‍സരങ്ങളില്‍ നിന്നുപോലും വിലക്കപ്പെട്ട ശീശാന്തിനെ പിന്നിട് 2015 ജൂലായില്‍ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു.

ക്രിക്കറ്റ് അറിയുന്നവര്‍ക്ക് വ്യക്തമാവും അന്നത്തെ പ്രകടനത്തിലെ ആവേശം. ആ ഓവറിലെ ഓരോ പന്തിനെയും കമന്റേറ്റര്‍മാര്‍ പോലും മികച്ചതാണെന്ന് വിലയിരുത്തിയിരുന്നു. നോബോളോ വൈഡോ ആ ഓവറില്‍ എറിഞ്ഞിട്ടുമില്ല. എന്നാല്‍ ബാറ്റ് ചെയ്തിരുന്നത് ആദം ഗില്‍ക്രിസ്റ്റ് എന്ന് ആദം ഗില്‍ക്രിസ്റ്റ് ഇതിഹാസ താരമായിരുന്നു. അതിനാല്‍ മാത്രമായിരുന്നു ആ ഓവറില്‍ 13 റണ്‍സ് പിറന്നതെന്ന് കമന്റേറ്റര്‍മാര്‍ പറഞ്ഞിരുന്നുവെന്നും ഭുവനേശ്വരി ചൂണ്ടിക്കാട്ടുന്നു. ശ്രീശാന്തിനൊപ്പം നടപടി നേരിട്ട ജിജു, ഒരു പ്രഫഷണല്‍ രഞ്ജി ട്രോഫി താരവും ദേശീയ തലത്തില്‍ കളിക്കാരന്‍ ആഗ്രഹിച്ചിരുന്ന വ്യക്തിയുമാണ്. എംആര്‍എഫ് പേസ് ഫൗണ്ടേഷനില്‍ പ്രവര്‍ത്തിച്ചത് പ്രകാരം ഇരുവരും സുഹൃത്തുക്കളുമായിരുന്നു. ഇതിനാല്‍ ശ്രീ ഇയാള്‍ക്ക് സഹായം നല്‍കുകയും ചെയ്തിരുന്നെന്ന് അവര്‍ വ്യക്തമാക്കുന്നു.

വാതുവയപ്പ കേസുമായി ബന്ധപ്പെട്ട് ജയിലിലായിരിക്കെ താന്‍ നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി ഒരു ചാനല്‍ റിയാലിറ്റി ഷോയില്‍ ശ്രീശാന്ത് അടുത്തിടെ വികാര ഭരിതനായി പ്രതികരിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതിനു പിന്നാലെയാണ് ഭുവനേശ്വരിയുടെ വിഷയത്തിലുള്ള തുറന്ന കത്ത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍