UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ക്രിക്കറ്റില്‍ വീണ്ടും ഒത്തുകളി ആരോപണം: രണ്ട് ഓസ്‌ട്രേലിയന്‍ താരങ്ങളും മുന്ന് ഇംഗ്ലണ്ട് താരങ്ങളും കുടുങ്ങിയേക്കും

വാതുവയ്പ് നടന്നത് ഇന്ത്യ കേന്ദ്രീകരിച്ച്; വിവരം പുറത്തുവിട്ടത് അല്‍ ജസീറ

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് മാച്ചുമായി ബന്ധപ്പെട്ട് വീണ്ടും ഒത്തുകളി ആരോപണം. അല്‍ ജസീറ നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് രണ്ട് ഓസ്‌ട്രേലിയന്‍ താരങ്ങളെയും മൂന്ന് ഇംഗ്ലണ്ട് താരങ്ങളെയും ചുറ്റിപ്പറ്റി ആരോപണം ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ കളിക്കാരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ അല്‍ ജസീറ തയ്യാറായിട്ടില്ല. വിശദ വിവരങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ (ഐസിസി)കൈമാറിയെന്നും, സംഭവത്തില്‍ അസോസിയേഷന്‍ അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ക്രിക്കറ്റ് മാച്ച് ഫിക്‌ചേഴ്‌സ് എന്ന പേരില്‍ തയ്യാറാക്കിയ 54 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയിലാണ് വെളിപ്പെടുത്തല്‍. ഇതുപ്രകാരം 2016- 17 വര്‍ഷങ്ങളില്‍ ഇന്ത്യയിലും ശ്രിലങ്കയിലുമായി നടന്ന മൂന്ന് മല്‍സരങ്ങളിലാണ് ഒത്തുകളി നടന്നിട്ടുള്ളതെന്ന് പറയുന്നു. 2016 ഡിസംബര്‍ 16 ന് ചെന്നൈയില്‍ നടന്ന ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ്, 2017 മാര്‍ച്ച് 16 മുതല്‍ 20 വരെ റാഞ്ചിയില്‍ നടന്ന ആസ്ത്രലിയ ഇന്ത്യ ടെസ്റ്റ്, ജൂലെ 26-29 ശ്രീലങ്കയിലെ ഗലേയിലെ ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് എന്നിവയില്‍ ഒത്തുകളി ഉണ്ടായെന്നാണ് ആരോപണം. എന്നാല്‍ ആരോപണ വിധേയരില്‍ ഇന്ത്യന്‍ അന്താരാഷ്ട്ര താരങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് വിവരം.

അതേസമയം മുന്‍ മുംബയ് രഞ്ജി ക്രിക്കറ്റര്‍ റോബിന്‍ മോറിസ്, മുന്‍ പാക്ക് താരം ഹസന്‍ റാസ, ദുബയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വ്യവസായി ഗൗരവ് രാജ്കുമാര്‍, അന്താരാഷ്ട്ര കുറ്റവാളി ദാവുദ് ഇബ്രാഹിഹിമിന്റെ അടുപ്പക്കാരന്‍ എന്നിവരുടെ പേരുകള്‍ ഡോക്യുമെന്ററിയില്‍ പരാമര്‍ശിക്കുന്നുണ്ട്.
ശ്രീലങ്കയിലെ ഗാലേ സ്റ്റേഡിയത്തിലെ പിച്ച് വാതുവയ്പ്പുകാര്‍ക്ക് അനൂകൂലമായി സ്റ്റേഡിയം ക്യൂറേറ്റര്‍ താരംഗാ ഇന്‍ഡിക്ക ഒരുക്കിനല്‍കിയെന്നും ആരോപണമുണ്ട്. അന്നത്തെ മല്‍സരത്തില്‍ ഓസ്‌ട്രേലിയ പരാജയപ്പെട്ടിരുന്നു. അല്‍ജസീറ റിപോര്‍ട്ട് തള്ളി ഇംഗ്ലണ്ട് ക്രിക്കറ്റ് അധികൃതര്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം തനിക്കെതിരായ ആരോപണം തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് മോറിസ് പ്രതികരിച്ചു. അല്‍ ജസീറയുടെ റിപോര്‍ട്ട് പുറത്തു വന്നിതിന് പികെയായിരുന്നു പ്രതികരണം. ഐപിഎല്ലില്‍ മുന്‍പ് മുംബൈ ഇന്ത്യന്‍സിനായി കളിച്ചിരുന്ന താരങ്ങളാണ് റോബിന്‍ മോറിസും ഹസന്‍ റാസയും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍