UPDATES

കായികം

കോഹ്‌ലിയുടെ ഫിറ്റ്നസ് ചലഞ്ചിന് ഭാര്യ അനുഷ്‌കയുടെ മറുപടി (വീഡിയോ)

തന്റെ സുഹൃത്തുക്കളായ സ്‌ക്വാഷ് താരം ദീപികാ പള്ളിക്കലിനെയും ബബോളിവുഡ് താരം വരുണ്‍ ധവാനെയും ചലഞ്ച് ചെയ്യാനും അനുഷ്‌ക മറന്നില്ല.

വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ച് സ്വീകരിച്ച് ഭാര്യയും പ്രശസ്ത സിനിമാ താരവുമായ അനുഷ്‌ക ശര്‍മ. അനുഷ്‌കയെ ചലഞ്ച് ചെയ്ത് കോഹ്‌ലിയുടെ ട്വിറ്റര്‍ പോസ്റ്റ് വന്ന് മണിക്കൂറുകള്‍ക്കകമാണ് വെല്ലുവിളി ഏറ്റെടുത്ത് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ അനുഷ്‌ക വീഡിയോ പോസ്റ്റ് ചെയ്തത്.

തന്റെ സുഹൃത്തുക്കളായ സ്‌ക്വാഷ് താരം ദീപികാ പള്ളിക്കലിനെയും ബോളിവുഡ് താരം വരുണ്‍ ധവാനെയും ചലഞ്ച് ചെയ്യാനും അനുഷ്‌ക മറന്നില്ല. അനുഷ്‌കയക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി, ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിയെയും ചലഞ്ച് ചെയ്തായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്റെ ടിറ്റര്‍ പോസ്റ്റ്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍