UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കവിതാ മോഷണവിവാദം; നവോത്ഥാന സദസ്സുകളിൽ നിന്നും ദീപാ നിശാന്തും ശ്രീചിത്രനും പുറത്തേക്ക്

ഇവരുടെ സാന്നിധ്യം മൂലം മറ്റ് പ്രഭാഷകര്‍ ഒഴിവാകുമോയെന്ന സംഘാടകര്‍ക്ക് ആശങ്ക

കവിതാ മോഷണ വിവാദത്തിൽ ആരോപണ വിധേയവാവുകയും വിവാദങ്ങള്‍ക്കൊടുവിൽ‌ മാപ്പുപറയുകയും ചെയ്ത ദീപ നിശാന്തും  ശ്രീചിത്രൻ എം ജെയും കേരളത്തിലെ നവോത്ഥാന സദസ്സുകളിൽ നിന്നും മാറ്റി നിർത്തപ്പെടുന്നു. സംഘപരിവാർ വിരുദ്ധ നിലപാടുകളുടെ പേരിൽ അടുത്തിടെ സോഷ്യൽ‌ മീഡിയകളിലും ചാനൽ ചർച്ചകൾ എന്നിവയിൽ തുടങ്ങി പ്രധാനമായ പൊതുവേദികളിൽ പ്രമുഖരോടൊപ്പം ഇടം നേടിയിരുന്ന ഇവരെയും നേരത്തെ നിശ്ചയിച്ച പല പരിപാടികളില്‍ നിന്നുപോലും സംഘാടകര്‍ ഒഴിവാക്കി.

കൊടുങ്ങല്ലൂരില്‍ സംഘടിപ്പിച്ച ഭരണസംഘടനാ സംഗമത്തിലെ മുഖ്യപ്രഭാഷകരിലൊരാളായിരുന്ന ശ്രീചിത്രനെ തൽസ്ഥാനത്ത് നിന്നും പുറത്താക്കിയതാണ് ഏറ്റവും പുതിയ സംഭവം. കവിതാമോഷണം പുറത്തുവന്നതോടെ ശ്രീചിത്രനോട് പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് സംഘാടകര്‍ അറിയിക്കുകയായിരുന്നെന്നാണ് വിവരം.

തൃശൂരില്‍ ചൊവ്വാഴ്ച  നടക്കാനിരുന്ന ജനാഭിമാന സംഗമത്തിലേക്കും ശ്രീചിത്രനെയും ദീപാ നിശാന്തിനെയും ക്ഷണിച്ചിരുന്നു. എന്നാൽ ഇരുവരെയും പങ്കെടുപ്പിക്കുന്നത് ശരിയല്ലെന്ന് സംഘാടകരിലൊരാളായ സാറ ജോസഫിന്റെ അഭിപ്രായം മാനിച്ചാണ് ഇവരെ നീക്കിയത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇവരുടെ സാന്നിധ്യം മൂലം മറ്റ് പ്രഭാഷകര്‍ ഒഴിവാകുമോയെന്ന ആശങ്കയും സംഘാടകര്‍ക്ക് ഉണ്ടെന്നും ചടങ്ങുമായി ബന്ധപ്പെട്ടവർ പറയുന്നു.  ശ്രീചിത്രൻ പങ്കെടുക്കുന്നതിനാൽ പരിപാടിക്കില്ലെന്ന് ദീപാ നിശാന്ത് നേരത്തേ തന്നെ അറിയിച്ചിരുന്നതായും സംഘാടകർ പറയുന്നു.

കവിത നിങ്ങള്‍ക്ക് മോഷ്ടിക്കാന്‍ കഴിഞ്ഞേക്കാം; രണ്ടു പതിറ്റാണ്ടായി എസ്. കലേഷ്‌ എന്ന കവി ഇവിടെയുണ്ട്…

തത്ക്കാലം കേരളത്തിന്റെ സാംസ്കാരിക പുരോഗമനപക്ഷത്തിന് ശ്രീചിത്രൻ എം.ജെയുടെ സേവനമാവശ്യമില്ല

പിന്തുടരേണ്ടത് ‘പാര്‍ട്ടി പീനല്‍ കോഡോ?’ ഭരണഘടനാ സാക്ഷരത യജ്ഞക്കാലത്ത് ഒരു ചിന്ന സംശയം

കത്തിക്കുത്തുകേസിലോ അതിർത്തിതർക്കത്തിലോ അല്ല ഞാൻ കോടതിയിലെത്തുന്നത്; സംഘപരിവാറിനെതിരെ സംസാരിച്ചിട്ടാണ്-ദീപാ നിശാന്ത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍