വാഹനമോടിച്ചത് ശ്രീറാം തന്നെയെന്നായിരുന്നു എന്നാണ് ഒപ്പമുണ്ടായിരുന്ന സ്ത്രീ വഫ ഫിറോസ് പോലീസിനു മൊഴിനല്‍കിയത്.
സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാമിനൊപ്പമുണ്ടായിരുന്ന സ്ത്രീ പോലീസിനു മൊഴിനല്‍കി. വാഹനമോടിച്ചത് ശ്രീറാം തന്നെയെന്നായിരുന്നു എന്നാണ് ഒപ്പമുണ്ടായിരുന്ന സ്ത്രീ വഫ ഫിറോസ് പോലീസിനു മൊഴി നല്‍കിയത്.
കാര്‍ ഓടിച്ചത് കൂടെയുണ്ടായിരുന്ന സുഹൃത്താണെന്നായിരുന്നു ശ്രീറാം പോലീസിനു മൊഴി നല്‍കയിരുന്നത്. കാര്‍ ഓടിച്ചത് ആരാണ് എന്ന് സ്ഥിരീകരിക്കുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും മ്യൂസിയം എസ്ഐ ജയപ്രകാശ് പറഞ്ഞു. മദ്യലഹരിയിലായിരുന്നു ശ്രീരാം വെങ്കിട്ടരാമന്‍ എന്ന ആരോപണമുണ്ട്. യുവതിയുടെ രക്തപരിശോധന ഇതുവരെയും നടത്തിയിട്ടില്ല.
അമിത വേഗതയിലെത്തിയ കാര്‍ സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ എം ബഷീറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടിയിലൂടെ ശ്രദ്ധേയനായ ശ്രീരാം വെങ്കിട്ടരാമന്‍ അവധിയിലായിരുന്നു. പഠനാവധി കഴിഞ്ഞെത്തിയ ശ്രീരാം വെങ്കിട്ടരാമനെ കഴിഞ്ഞ ദിവസമാണ് സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോഡ്സ് ഡയറക്ടറായി നിയമിച്ചത്.