UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വണ്ടിയോടിച്ചത് ശ്രീറാം വെങ്കിട്ടരാമനെന്ന് തെളിഞ്ഞാല്‍ ലൈസന്‍സ് റദ്ദാക്കും; ഗതാഗത മന്ത്രി

പോലീസിന്റെ ഭാഗത്തു നിന്നു വീഴ്ച സംഭവിച്ചു എന്ന ആരോപണം പ്രത്യേകം അന്വേഷിക്കണമെന്ന് ഡിജിപിയോട് പറഞ്ഞിട്ടുണ്ടെന്നും ഗതാഗത മന്ത്രി പറഞ്ഞു.

ശ്രീറാം വെങ്കേിട്ടരാമന്റെ വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ വണ്ടിയോടിച്ചത് ശ്രീറാമാണെന്ന് തെളിഞ്ഞാല്‍ ശ്രീറാമിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. കുറ്റമറ്റ അന്വേഷണം നടത്താനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും, പോലീസിന്റെ ഭാഗത്തു നിന്നു വീഴ്ച സംഭവിച്ചു എന്ന ആരോപണം പ്രത്യേകം അന്വേഷിക്കണമെന്ന് ഡിജിപിയോട് പറഞ്ഞിട്ടുണ്ടെന്നും ഗതാഗത മന്ത്രി പറഞ്ഞു.

വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ആരെങ്കിലും പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഗതാഗത മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

അപകടത്തിനിടയായ കാര്‍ മുന്‍പും അമിതവേഗത്തില്‍ ഓടിച്ചത് ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. മൂന്നു തവണ ക്യാമറയില്‍ കുടുങ്ങിയതായാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ ചെക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വിശദമായ അന്വേഷണം നടത്തുമെന്നും അപകടത്തിനു കാരണം അമിത വേഗമാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടെന്നും ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ പറയുന്നു.

Read More : കാര്‍ ശ്രീറാമിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വഫയുടേത്; അമിതവേഗതയില്‍ തിരുവനന്തപുരത്തെ സിസിടിവി കാമറയില്‍ കുടുങ്ങുന്നത് മൂന്നാം തവണ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍