UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സെക്രട്ടേറിയേറ്റിന് മുന്നിലെ സമരപ്പന്തലുകൾ അർ‍ദ്ധരാത്രിയിൽ പൊളിച്ചു നീക്കി, മഴയത്ത് സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ പ്രതിഷേധം

പ്രതിഷേധം മറികടന്ന് സമരക്കാർ കെട്ടിയിരുന്ന ടാർപ്പോളിൻ കുടിലുകളും ഫ്ലക്സ് ബോർഡുകളും നീക്കം ചെയ്തു.

സെക്രട്ടേറിയേറ്റിന് മുന്നിലെ സമരപന്തലുകൾ വീണ്ടും പൊളിച്ചുമാറ്റി. കോർപ്പറേഷൻ ഉദ്യോഗസ്തരുടെ നേതൃത്വത്തിൽ ശനിയാഴ്ച രാത്രിയായിരുന്നു നടപടി. ഇതിനെതിരെ സമരക്കാർ പ്രതിഷേധിച്ചത് അൽപസമയം സംഘർഷത്തിനും ഇടയാക്കി. ആറ്റുകാൽ പൊങ്കാലയ്ക്കു് മുന്നോടിയായി സമരപന്തലുകൾ നീക്കിയതിന് ശേഷമാണ് മാസങ്ങൾക്കകം വീണ്ടും കോർപറേഷൻ നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

രാത്രി പത്ത് മണിയോടെയാമണ് ഉദ്യോഗസ്ഥസംഘം നടപടി ആരംഭിച്ചത്. ഇതിനെതിരെ അരിപ്പ ഭുസമരക്കാരും ശ്രീജിത്ത് എന്നിവര്‍ പ്രതിഷേധിക്കുകയും ചെയ്തു. എന്നാൽ ഇതിനെ മറിടന്ന് സംഘം സമരക്കാർ കെട്ടിയിരുന്ന ടാർപ്പോളിൻ കുടിലുകളും ഫ്ലക്സ് ബോർഡുകളും നീക്കം ചെയ്യുകയുമായിരുന്നു. അരിപ്പ സമരപന്തലില്‍ ഈ സമയം ഉണ്ടായിരുന്ന കോട്ടയം സ്വദേശികളായ ഓമന, ശാന്തമ്മ എന്നിവരെ കനത്ത മഴപോലും പരിഗണിക്കാതെ ബലം പ്രയോഗിച്ച് ഇറക്കി വിട്ടതായും ഇവർ ആരോപിച്ചു.

എന്നാൽ മഴ വകവയ്ക്കാതെ അനുജന്റെ മരണത്തിന് കാരണക്കാരായ പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ശ്രീജിത്ത് പ്രതിഷേധം തുടർന്നു. ഫ്ലക്സ് ശരീരത്തിൽ ചുറ്റിയായിരുന്നു ശ്രീജിത്തിന്റെ പ്രതിഷേധം. ഇതോടെ സമരക്കാരിൽ മറ്റ് ചിലരും ശ്രീജിത്തിന് കൂടെ ചേർന്നു.

ഫോട്ടോ- മനോരമ

“പൊന്നാടയും സല്യൂട്ടും ഒന്നും വേണ്ടാ, ജനിച്ച മണ്ണില്‍ മരണഭയമില്ലാതെ കിടന്നുറങ്ങിയാല്‍ മതി”; ഈ നന്ദികേടിന് കേരളം മറുപടി പറഞ്ഞേ പറ്റൂ

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍