UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തനിക്കെതിരെയുള്ളത് ക്രിമിനൽ കുറ്റമല്ല; പാർട്ടി നടപടി ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു: പി കെ ശശി എംഎൽഎ

വിഭാഗീയതയെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി

തന്റെ പ്രവര്‍ത്തനത്തിലോ ശൈലിയിലോ  ഏതെങ്കിലും തരത്തിലുള്ള തെറ്റ് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് പരിപൂര്‍ണമായി അംഗീകരിക്കുമെന്നും പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ കൈനീട്ടി സ്വീകരിക്കുമെന്നും  ഷൊർണൂർ എംഎല്‍എ പി കെ ശശി. പീഡന ആരോപണത്തെ കുറിച്ചുള്ള അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് സൂക്ഷ്മമായി പരിശോധിച്ചാല്‍  ആരോപണം സംബന്ധിച്ച് വ്യക്തമാവും. ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍ വരുന്നതൊന്നും താൻ ചെയ്തിട്ടില്ലെന്നും ശശി കൂട്ടിച്ചേര്‍ത്തു. പാർട്ടി അച്ചടക്കത്തിന് പൂർണ്ണമായും വിധേയനാകും. പാര്‍ട്ടി സ്വീകരിക്കുന്ന നിലപാട് രണ്ടു കൈയും നീട്ടി സ്വീകരിക്കുക എന്നതാണ് തന്റെ നാളിതു വരെയുള്ള രീതിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

വിഭാഗീയതയെ കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞിട്ടില്ല, അത്തരം ഒരു റിപ്പോർട്ടിനെ കുറിച്ച് അറിയില്ല. വിഭാഗീയതയുമായി ബന്ധപ്പെട്ടാണോ പീഡനാരോപണമുണ്ടായതെന്ന ചോദ്യത്തിന് വിഭാഗീതയെ കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും കൂട്ടിച്ചേര്‍ത്ത അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റുകാരനായി തുടരുമെന്നും  വ്യക്തമാക്കി.

അതേസമയം പികെ ശശി എംഎൽഎ ഉന്നയിച്ച ഗൂഢാലോചനാപരാതിയിൽ അന്വേഷണത്തിന് സാധ്യതയുണ്ട്. പ്രത്യേക കമ്മീഷനെ നിയോഗിക്കാനാണ് പാർട്ടിയുടെ തീരുമാനമെന്നാണ് വിവരം.

ഒരു ചെറിയ കാലത്തേക്കെങ്കിലും പികെ ശശിക്ക് വേണ്ടി ലെനിനിസ്റ്റ് സംഘടനാ തത്വം വഴിമാറി നിന്നത് നാണക്കേടാണ് സഖാക്കളെ

നീതി തേടിയുള്ള ആ പെൺകുട്ടിയുടെ മുന്നിലൂടെയാണ് ജനമുന്നേറ്റ ജാഥ നയിക്കുന്നതെന്ന ഓർമ വേണം

പികെ ശശിക്കെതിരായ നടപടിയില്‍ പൂര്‍ണ തൃപ്തി, തുടര്‍ നടപടികള്‍ക്കില്ല: പരാതിക്കാരി

പ്രബുദ്ധ കേരളമേ ക്ഷീണം തോന്നുന്നുണ്ടോ? എങ്കില്‍ കുടിക്കൂ ഒരു ടീ സ്പൂണ്‍ നവോത്ഥാന കഷായം..!

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍