UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ശബരിമല, ബന്ധു നിയമനങ്ങൾ, പി കെ ശശി പ്രക്ഷുബ്ദമാക്കാൻ ഏറെ വിഷയങ്ങൾ

അന്തരിച്ച  മഞ്ചേശ്വരം എംഎല്‍എ പിവി അബ്ദുൾ റസാഖ്, വയനാട് എംപി എം  െഎ ഷാനവാസ് എന്നിവർക്ക് ഉപചാരം അർപ്പിച്ച് ഇന്ന് സഭ പിരിയും. 

ശബരിമല സ്തീ പ്രവേശനം,  കെടി ജലീലിന്റെ ബന്ധു നിയമന വിവാദം, പി കെ ശശി എംഎൽഎക്കെതിരായ ലൈംഗീക പീഡനാരോപണം എന്നീ വിവാദ വിഷയങ്ങൾ സജീവമായി നില നിൽക്കെ നിയമ സഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാവും. കത്തി നിൽക്കുന്ന വിഷയങ്ങൾ നിവരധി ഉണ്ടെന്നിരിക്കെ ഡിസംബർ 13 വരെ ചേരുന്ന നിയമസഭാ സമ്മേളനം പ്രക്ഷുബ്ദമാവുമെന്ന് ഉറപ്പാണ്. ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകള്‍ പാസാക്കലാണ് ഇത്തവണത്തെ പ്രധാന ലക്ഷ്യം. 13 ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള നിയമനിര്‍മ്മാണമാണ് സഭയിൽ നടക്കാനിരിക്കുന്നത്.   എന്നാൽ അന്തരിച്ച  മഞ്ചേശ്വരം എംഎല്‍എ പിവി അബ്ദുൾ റസാഖ്, വയനാട് എംപി എം  െഎ ഷാനവാസ് എന്നിവർക്ക് ഉപചാരം അർപ്പിച്ച് ഇന്ന് സഭ പിരിയും.

അതേസമയം, ശബരിമലയിലെ സ്ത്രീ പ്രവേശന വിധി നടപ്പാക്കുന്നതിൽ സർക്കാരിനെതിരെ സർക്കാറിനെതിരെ പ്രത്യക്ഷ പ്രതിഷേധം സംഘടിപ്പിക്കുന്ന പ്രതിപക്ഷം  ഭക്തര്‍ക്കുണ്ടായ ബുദ്ധിമുട്ടും പോലീസ് നടപടികളും സഭയിൽ ആയുധമാക്കും. സുപ്രീംകോടതി വിധിയും നവോത്ഥാന നിലപാടും ഉയര്‍ത്തിയാകും സര്‍ക്കാരിന്റെ പ്രതിരോധനീക്കങ്ങൾ. ഇതിന് പുറമെ രാജിവച്ചെങ്കിലും അദീപിന്റെ നിയമനത്തെ തുടർന്ന് ഉന്നതി വിദ്യാഭാസ മന്ത്രി കെടി ജലീലിനെതിരെ ഉയർന്ന ബന്ധു നിയമന വിവാദം, എന്‍ എം ഷംസീർ‌ എംൽഎയുടെ ഭാര്യയുടെ കണ്ണുർ സർവകലാശാലയിലെ നിയമനം റദ്ദാക്കിയ കോടതി നടപടി, മന്ത്രി ജി സുധാകരന്റെ ഭാര്യയുടെ  രാജി എന്നിവയും സർക്കാറിനെ പ്രതിരോധത്തിലാക്കും. പി കെ ശശിയുടെ ലൈംഗിക പീഡനവും സജീവ  ചര്‍ച്ചയായേക്കും.

അതേസമയം, തിരഞ്ഞെടുപ്പിൽ വർഗീയത ഉപയോഗിച്ചെന്ന് ആരോപിച്ച് അഴീക്കോട് എംഎൽഎ കെ എം ഷാജിയെ കോടതി അയോഗ്യനാക്കുകയും ഇതിലെ നിയമ നടപടികൾ പുരോഗമിക്കുന്നതും ലീഗിനെ വെട്ടിലാക്കും. ഷാജിയുടെ സഭാ പ്രവേശനം ഉള്‍പ്പെടെ അനിശ്ചിതത്വത്തിലാണ്.

സമയ ക്രമത്തിലും ഇത്തവണ മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ ഒന്‍പത് മണിക്കായിരിക്കും സഭാ നടപടികള്‍ ആരംഭിക്കുക. ചോദ്യോത്തരവേള ഒന്‍പത് മുതല്‍ മുതല്‍ 10 വരെ നടക്കും . രാവിലെ 10നാണ് ശൂന്യവേള. എല്ലാ ദിവസവും രണ്ടരക്ക് സഭാ നടപടികള്‍ അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശമുണ്ടെങ്കിലും  ഇത്തവണ നടപ്പാക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

വായുവും വെള്ളവുമില്ലെങ്കില്‍ പിന്നെന്തിനാടീ നമുക്ക് വിറക്? പെരിങ്ങമലയില്‍ മാലിന്യപ്ലാന്റ് ഉണ്ടാക്കുന്നവര്‍ കേള്‍ക്കണം ഈ ചോദ്യം

H1N1: മരണം 30, സ്ഥിരീകരിച്ചത് 500 പേരില്‍; ശബരിമല തീര്‍ഥാടകര്‍ ജാഗ്രത പാലിക്കുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍