UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു; പ്രതിസന്ധികള്‍ പഠിക്കാന്‍ ജ. രാമചന്ദ്രന്‍ കമ്മിറ്റി

ജ. രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥി കണ്‍സഷന്‍ സംബന്ധിച്ച സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊള്ളും.

ചാര്‍ജ്ജ് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസ്സുകള്‍ നവംബര്‍ ഒന്ന് മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ബസ്സുടമകളുമായി യോഗത്തിന് ശേഷമാണ് തീരുമാനം. ആവശ്യങ്ങള്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കാമെന്ന ഉറപ്പിനെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

സ്വകാര്യ ബസുടമകളുടെ ആവശ്യങ്ങള്‍ പഠിക്കാന്‍ ആവശ്യങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് രാമച്ചന്ദ്രന്‍ അധ്യക്ഷമായി കമ്മിറ്റിയെ നിയോഗിക്കാനും തീരുമാനമായി. ചര്‍ച്ചയ്ക്ക് ശേഷം ഗതാഗത മന്ത്രിയാണ് ഇക്കാര്യം അറിയച്ചത്.  കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥി കണ്‍സഷന്‍ സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊള്ളും.

വാഹന നികുതിയില്‍ ഇളവ് വരുത്തുക, ഇല്ലെങ്കില്ലെങ്കില്‍ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുക. മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയാക്കണം. മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം അഞ്ചില്‍ നിന്ന് 2.5 കിലോമീറ്ററാക്കണം. വിദ്യാര്‍ത്ഥി ചാര്‍ജ് മിനിമം അഞ്ച് രൂപയാക്കണം എന്നിവയായിരുന്നു ഉടമകളുടെ പ്രധാന ആവശ്യം. ഇതിന് പുറമെ സ്വകാര്യ ബസുകള്‍ക്കുള്ള ഡീസല്‍ വിലയില്‍ ഇളവ് നല്‍കണം. സ്വകാര്യ ബസുകളെ പൂര്‍ണമായി വാഹന നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്നും ബസ്സുടമകള്‍ ആവശ്യം ഉന്നയിച്ചിരുന്നു. അതിനിടെ വാഹന നികുതി അടയ്ക്കുന്നതിനുള്ള കാലാവധി സര്‍ക്കാര്‍ നീട്ടുകയും, ബസിന്റെ കാലാവധി 15 ല്‍ നിന്ന് 20 വര്‍ഷമാക്കാനും തീരുമാനമായിട്ടുണ്ട്. ബസ് ഉടമകള്‍ ഉന്നയിച്ച മറ്റ് ആവശ്യങ്ങള്‍ പരിഗണിക്കാന്‍ വീണ്ടും യോഗം ചേരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍