UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ന്യൂനമര്‍ദം; ഇന്നു മുതല്‍ കനത്തമഴയക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്‌

കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആയേക്കുമെന്നും മുന്നറിയിപ്പ് പറയുന്നു.

ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്കു സമീപവും ഇന്ത്യന്‍ മഹാസുദ്രത്തില്‍ ഭൂമധ്യരേഖാ പ്രദേശത്തുമായി രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്പെടുന്നതായി കാലാവസ്ഥ് നിരീക്ഷണ കേന്ദ്രം. ഇതിന്റെ ഭാഗമായി ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കന്യാകുമാരിഭാഗത്തെ കടലിലും മാന്നാര്‍ കടലിടുക്കിലും ഇന്ത്യന്‍ മഹാസുമുദ്രത്തില്‍ ഭൂമധ്യരേഖാ പ്രദേശത്തും കാറ്റ് ശക്തമായിരിക്കുമെന്നും മുന്നറിയിപ്പ് ചൂണ്ടി്കാട്ടുന്നു.

ന്യൂനമര്‍ദത്തിന്റെ ഫലമായി ഇന്നും നാളെയും സംസ്ഥാനത്ത് വ്യാപകമഴയ്ക്ക് സാധ്യതയുള്ളതായും മുന്നറിയിപ്പ് പറയുന്നു. കന്യാകുമാരി മേഖലയിലേക്കാണ് ന്യൂനമര്‍ദത്തിന്റെ നീക്കം. ഇതിന്റെ ഫലമായി രൂപപ്പെട്ട ചുഴലി കടല്‍നിരപ്പില്‍നിന്ന് 5.8 കിലോമീറ്റര്‍ ഉയരത്തില്‍വരെ വ്യാപിച്ചുകിടക്കുന്നു.

കടലില്‍ കാറ്റിന്റെ വേഗം കാറ്റിന്റെ വേഗം മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെയും ആകാന്‍ സാധ്യതയുള്ളതിനാല്‍ കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആയേക്കുമെന്നും മുന്നറിയിപ്പ് പറയുന്നു. ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. ഈ മേഖലയില്‍ കടലില്‍ പോയവര്‍ എത്രയും വേഗം തിരിച്ചെത്തണമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍