UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോപ്പിയടിച്ചെന്ന് ആരോപിച്ച് പരീക്ഷയില്‍ നിന്നും പുറത്താക്കി ; യുവാവ് തൂങ്ങിമരിച്ചു

ബുധനാഴ്ച നടന്ന അവസാനവര്‍ഷ ഫുഡ് പ്രോസസിങ്ങ് പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് അരോപിച്ച് അഭിനന്ദ് ഉള്‍പ്പെടെ 10 വിദ്യാര്‍ഥികളെ യുനിവേഴ്‌സിറ്റി ഇന്‍വിജിലേറ്റര്‍ പിടികൂടിയിരുന്നു.

അവസാന വര്‍ഷ ബിരുദ പരീക്ഷയ്ക്ക്‌ കോപ്പിയടിച്ചെന്ന് ആരോപിച്ച് പരീക്ഷാ ഹാളില്‍ നിന്നു പുറത്താക്കിയ യുവാവ് തൂങ്ങിരിച്ചു. രാജാക്കാട് എന്‍ ആര്‍ സിറ്റി തുരുത്തിമന ഷാജിയുടെ മകന്‍ അഭിനന്ദ് (22) ആണ് ഹോസ്റ്റലില്‍ തുങ്ങിമരിച്ചത്. പാലാ സെന്റ് തോമസ് കോളജ് മൂന്നാം വര്‍ഷ ബി വോക്ക് വിദ്യാര്‍ഥിയായ അഭിജിത്തിനെ കടപ്പാട്ടൂരുള്ള ഹോസ്റ്റലിന്റെ റൂഫ്‌ടോപ്പിലാണ് ബുധനാഴ്ച ഉച്ചയോടെ തുങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ബുധനാഴ്ച നടന്ന അവസാനവര്‍ഷ ഫുഡ് പ്രോസസിങ്ങ് പരീക്ഷയില്‍ കോപ്പിയടിച്ചെന്ന്
അരോപിച്ച് അഭിനന്ദ് ഉള്‍പ്പെടെ 10 വിദ്യാര്‍ഥികളെ യുനിവേഴ്‌സിറ്റി ഇന്‍വിജിലേറ്റര്‍ പിടികൂടിയിരുന്നു. ഇവരെ പരീക്ഷയില്‍ നിന്നും പുറത്താക്കുകയും വിവരം സര്‍വകലാശാലയില്‍ റിപോര്‍ട്ട് ചെയ്യുകും ചെയ്തിരുന്നു. ഇതിനു ശേഷം കോളജില്‍ നിന്നും ഹോസ്റ്റലില്‍ തിരിച്ചെത്തിയ യുവാവ് കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ തൂങ്ങുകയായിരുന്നു. മുറിയില്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അഭിനന്ദിനെ തുങ്ങിയ നിലയില്‍ കണ്ടെത്തിയത്. കോളജ് അധികൃതരും സഹപാഠികളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പാലാ പോലിസ് മേല്‍ നടപടി സ്വീകരിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.കോപ്പിയടിച്ച് പിടിക്കപ്പെട്ടതിലെ മാനസിക സംഘര്‍ഷമാണ് ആത്മഹത്യക്ക് കാരണമെന്ന് പോലിസ് പ്രതികരിച്ചു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍