UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോപ്പിയടിച്ചെന്ന് ആരോപണം; കൊല്ലം ഫാത്തിമ കോളജ് വിദ്യാർഥിനി ട്രെയിനിന് മുന്നിൽ ചാടിമരിച്ചു

സെമസ്റ്റര്‍ പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന ആരോപണം നേരിട്ട് അധ്യാപിക ശാസിച്ചതിന് പിറകെയായിരുന്നു  നടപടി.

സ്വയം ഭരണാവകാശമുള്ള കോളജായ കൊല്ലത്തെ ഫാത്തിമ കോളേജിലെ ഒന്നാംവര്‍ഷ ഇഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനി തീവണ്ടിക്ക് മുന്നില്‍ചാടി ആത്മഹത്യ ചെയ്തു.  ഒന്നാംവര്‍ഷ ഇഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനി രാഖി കൃഷ്ണയാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.  സെമസ്റ്റര്‍ പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന ആരോപണം നേരിട്ട് അധ്യാപിക ശാസിച്ചതിന് പിറകെയായിരുന്നു  നടപടി. അധികൃതരുടെ നടപടിയില്‍ മനംനൊന്ത് കുട്ടി കോളേജില്‍നിന്ന് ഇറങ്ങിയോടുകയും ഒന്നര കിലോമീറ്റർ അകലെ എ ആർ ക്യാംപിന് സമീപത്ത് വച്ച് തീവണ്ടിക്ക് മുന്നില്‍ ചാടുകയുമായിരുന്നു.

മരണത്തിന് പിന്നിൽ കോളേജ് അധികൃതരുടെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന ആരോപണം ഉയര്‍ന്നു. ഇതേതുടർന്ന് കോളേജിന് മുന്നില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ അധ്യാപകരെ തടഞ്ഞുവച്ചു. എന്നാൽ വിഷയത്തില്‍ പ്രതികരിക്കാൻ കോളേജ് അധികൃതര്‍ തയ്യാറായിട്ടില്ല.

സെമസ്റ്റർ പരീക്ഷയ്ക്കിടെ പെണ്‍കുട്ടി ധരിച്ച ചുരിദാറിൽ എന്തോ എഴുതിയത് ശ്രദ്ധയിൽപ്പെട്ട അധ്യാപിക കുട്ടിയെ ഹാളിവച്ച് ശാസിക്കുകയായിരുന്നു. ശേഷം കുട്ടിയെ കോളേജിലെ കോപ്പിയടി തടയുന്നതിനുള്ള സ്‌ക്വാഡിന്റെ മുന്നില്‍ അധ്യാപിക ഹാജരാക്കി. സ്‌ക്വാഡിലുള്ളവരും മറ്റ് അധ്യാപകരും കുട്ടിയെ മാനസികമായി തളര്‍ത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. ഇതിനുപുറമെ കുട്ടിയുടെ ഫോട്ടോ എടുത്തുവെന്നും പരാതിയുണ്ട്. രക്ഷിതാക്കളെ വിവരമറിയിച്ച് അധികൃതർ കുട്ടിയെ സ്റ്റാഫ് റൂമിൽ ഇരുത്തുകയും ചെയ്തു. അൽപ സമ.യത്തിന് ശേഷം കോളജിൽ നിന്നും ഇരങ്ങിയ കുട്ടി ആസമയം വന്ന കേരള എക്പ്രസിന് മുന്നിൽ ചാടുകയായിരുന്നെന്നാണ് വിവരം. ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനിയുടെ മൃതദേഹം കൊല്ലം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍