മര്‍ദിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചെന്ന വകുപ്പ് പ്രകാരമാണ് കേസ്.
വരയ്ക്കാന്‍ നല്‍കിയ ചിത്രം പൂര്‍ത്തികരിക്കാത്തതിന് 6ാം ക്ലാസ് വിദ്യാര്‍ഥിയുടെ മുഖത്തടിച്ച കലാ അധ്യാപനെതിരെ കേസ്. മര്‍ദനമേറ്റ വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. അടികൊണ്ട് കുട്ടിയുടെ മുഖം മരവിച്ച അവസ്ഥയിലാണെന്നും പരാതിയില്‍ ആരോപിക്കുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥി ചികില്‍സയിലാണെന്നും രക്ഷിതാക്കള്‍ പറയുന്നു.
പൂനെയിലെ ചത്രപതി ശിവാജി മഹാരാജ് പ്രാഥമിക മിലിറ്ററി സ്‌കൂളിലെ അധ്യാപകനായ സന്ദീപ് ഗഡേക്കെതിരായാണ് പരാതി. ഒക്ടോബര്‍ 15- 25 തിയ്യതികള്‍കിടെയായിരുന്നു സംഭവം നടന്നതാണ് ആരോപണം. ദിപാവലി അവധിക്കായി കുട്ടിയെ റസിഡന്‍സ് സ്‌കൂളില്‍ നിന്നും വിട്ടിലേക്ക് കൂട്ടാന്‍ എത്തിയപ്പോഴാണ് കുട്ടിയുക്ക് മര്‍ദനമേറ്റത് ശ്രദ്ധയില്‍പെട്ടത്. ഇടതുകവിളില്‍ നീരുവന്ന വീര്‍ത്ത നിലയിലായിരുന്നെന്നും രക്ഷിതാക്കള്‍ പറയുന്നു.
മര്‍ദിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചെന്ന വകുപ്പ് പ്രകാരമാണ് കേസെന്ന് പോലീസ് അറിയിച്ചു. അതേസമയം, പരാതി ഉയര്‍ന്നോടെ കലാ അധ്യാപനായ സന്ദീപ് ഗഡേയെ സസ്‌പെന്റ് ചെയ്തതായു സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.