UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആ കുട്ടികള്‍ ഇപ്പോഴും അവിടെയുണ്ട്; വെളിച്ചം പോലും ഇല്ലാതെ, കാലടി യൂനിവേഴ്‌സിറ്റിയില്‍ കുടുങ്ങി 350ഓളം വിദ്യാര്‍ഥികള്‍

മൂന്നു നിലകളുള്ള യുട്ടിലിറ്റി സെന്ററിന്റെ താഴത്തെ ഇതിനോടകം വെള്ളം നിറഞ്ഞു കഴിഞ്ഞിട്ടുണ്ട്. ചുറ്റുമുള്ള റോഡുകളെല്ലാം വെള്ളം കയറി ഒറ്റപ്പെട്ട അവസ്ഥയിലാണ് കാലടി സര്‍വ്വകലാശാലാ ക്യാമ്പസും യൂട്ടിലിറ്റി സെന്ററും.

കാലടി സംസ്‌കൃത സര്‍വ്വകലാശാലാ കോളജ് യൂട്ടിലിറ്റി സെന്ററില്‍ കുടങ്ങിയ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ ഇതുവരെയും പുറത്തെത്തിക്കാനായില്ല. കാംപസ്സിലെ വിദ്യാര്‍ഥികള്‍ക്ക് പുറമെ പ്രദേശവാസകള്‍ ഉള്‍പ്പെടെ നാന്നൂറിലധികം പേരാണ് മൂന്നു നില കെട്ടിടത്തില്‍ കഴിയന്നത്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഗവേഷണ വിദ്യാര്‍ഥികളുടെയും ഹോസ്റ്റലുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് യൂണിവേഴ്സിറ്റിയുടെ യൂട്ടിലിറ്റി സെന്ററിലേക്ക് മാറിയത്. വൈകീട്ടോടെ കുറച്ചു പേരെ ബോട്ടുകളില്‍ കൊണ്ടുപോയതൊഴികെ ഒരു രക്ഷാപ്രവര്‍ത്തനവും അവിടെ ഇപ്പോള്‍ നടക്കുന്നില്ലെന്നാണ് വിദ്യാര്‍ഥികളുടെ പ്രതികരണം.

ചുറ്റും വെള്ളം മാത്രമാണ് കാണുന്നതെന്നാണ് അഴിമുഖത്തോട് സംസാരിച്ച ശരണ്യ എന്ന വിദ്യാര്‍ഥിനിയുടെ പ്രതികരണം. ഗര്‍ഭിണികളായ രണ്ടുപേരും രോഗികളുമൊക്കെയുണ്ട് വിദ്യാര്‍ഥികളുടെ കൂട്ടത്തില്‍. മൂന്നു നിലകളുള്ള യുട്ടിലിറ്റി സെന്ററിന്റെ താഴത്തെ ഇതിനോടകം വെള്ളം നിറഞ്ഞു കഴിഞ്ഞിട്ടുണ്ട്. ചുറ്റുമുള്ള റോഡുകളെല്ലാം വെള്ളം കയറി ഒറ്റപ്പെട്ട അവസ്ഥയിലാണ് കാലടി സര്‍വ്വകലാശാലാ ക്യാമ്പസും യൂട്ടിലിറ്റി സെന്ററും. മിക്കവരുടെയും ഫോണുകള്‍ ഓഫായിട്ടിട്ടുണ്ട്. നാന്നൂറിലധികം പേര്‍ക്ക് രണ്ട് ശുചിമുറികള്‍ മാത്രമാണുള്ളതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

കെട്ടിടത്തിന് ചുറ്റുമുള്ള വെള്ളത്തിന് ഒഴുക്ക് വര്‍ധിച്ചതുമുലം ഇങ്ങോട്ട് എത്തിച്ചേരുക പ്രയാസമാണെന്നാണ് നേരത്തേ ഇവിടേയ്ക്ക് ട്രയല്‍ റണ്‍ നടത്തിയ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസിന്റെ പ്രതികരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍