UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വയനാട്ടിൽ ക്രമാതീതമായി ചൂട് വർധിക്കുന്നു; സൂര്യാതപ ഭീഷണി

സൂര്യതാപ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചു.

കാലാവസ്ഥ മാറ്റം കാരണം വയനാട് ജില്ലയില്‍ പകല്‍ ചൂട് ക്രമാതീതമായി കൂട്ടുന്നതായി റിപ്പോർട്ട്. ജില്ലയില്‍ ഇതുവരെ 2 പേര്‍ക്ക് സൂര്യാതപമേറ്റതായാണ് റിപ്പോര്‍ട്ട്. മേപ്പാടിയിലും വാളാടുമാണ് രണ്ട് തോഴിലാളികൾക്കാണ് സൂര്യാതപമേറ്റത്. ഇരുവര്‍ക്കും പ്രാഥമിക ശുശ്രൂഷ നല്‍കി.

അതേസമയം, സൂര്യതാപ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചു. ജില്ലയിലെ നിര്‍മ്മാണമേഖലയിലും മറ്റും പകല്‍ സമയം ജോലി ക്രമീകരണം നടത്തി ഉത്തരവിറക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി ലേബര്‍ ഓഫീസറോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മെയ് 31 വരെ ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്ന് മണിവരെ ജോലിയില്‍ ഇളവ് അനുവദിക്കാനാൻ ലേബര്‍ ഓഫീസ് ഇടപെടണമെന്ന് ആവശ്യം. പുതുക്കിയ സമയക്രമം ഉടന്‍ പുറപ്പെടുവിക്കണമെന്നും നിർദേശിക്കുന്നുണ്ട്.

വെയില്‍ നേരിട്ട് ബാധിക്കുന്ന തോട്ടം തൊഴിലാളികള്‍, നിര്‍മ്മാണ തൊഴിലാളി മേഖലകളിലുള്ളവര്‍ക്കാണ് അപകട സാധ്യത കൂടുതലെന്നും മുന്നറിയിപ്പ് പറയുന്നു. ഉച്ചസമയങ്ങളില്‍ തുറസായ സ്ഥാലത്ത് അധ്വാനിക്കുന്നവര്‍ സൂക്ഷിക്കണമെന്നും ശരീരത്തിലെ ജലാംശം നിലനിര്‍ത്തണമെന്നും ആരോഗ്യവകുപ്പും നിര്‍ദേശം നല്‍കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍