UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുനില്‍ അറോറ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ; ഡിസംബർ രണ്ടിന് ചുമതലയേൽക്കും

 മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഓം പ്രകാശ് റാവത്ത് വിരമിക്കുന്ന ഒഴിവിലാണ് നിയമനം.

1980 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ  സുനിൽ അറോറ ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണാവും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിങ്കളാഴ്ച രാത്രി ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കി. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഓം പ്രകാശ് റാവത്ത് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ഡിസംബർ രണ്ടിനാണ് അറുപത്തിരണ്ടുകാരനായ സുനിൽ അറോറ ചുമതലയേൽക്കുക. കഴിഞ്ഞ സെപ്‌റ്റംബർ മുതൽ തിരഞ്ഞെടുപ്പ് കമ്മിഷണറായി  ചുമതലയുള്ള  അറോറയ്ക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പദവിയിൽ മൂന്നുവർഷമായിരിക്കും കാലാവധി.

ഇന്‍ഫോര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് സെക്രട്ടറി, തൊഴില്‍ നൈപുണ്യ വികസന വകുപ്പ് സെക്രട്ടറി എന്നീ നിലകളിലും, ധനകാര്യം, ടെക്‌സ്റ്റൈല്‍സ് എന്നീ മന്ത്രാലയങ്ങളിലും പ്ലാനിങ് കമ്മീഷൻ എന്നിവയിൽ പ്രവർത്തി പരിജയമുള്ള സുനിൽ അറോറ രാജസ്ഥാൻ കേഡർ സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ്.  2005-2008 കാലയളവിൽ രാജസ്ഥാൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും  മുമ്പ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍