UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംസ്ഥാനത്ത് നാലിടത്ത് സൂര്യാഘാതം; രണ്ട് മരണം?

വരുംദിവസങ്ങളിൽ സംസ്ഥാനത്ത് അനുഭവപ്പെടുന്ന താപനിലയിൽ വർധന രേപ്പെടുത്തുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ നിരീക്ഷണം.

സംസ്ഥാനത്ത് ചൂട് കൂടിയേക്കുമെന്ന് മുന്നറിയിപ്പിന് നിലനിൽക്കെ സംസ്ഥാനത്ത് പലയിടത്തും ആളുകൾക്ക് സൂര്യഘാതം ഏറ്റെതായി റിപ്പോർട്ട്. തിരുവനന്തപുരം പാറശ്ശാലയ്ക്ക് അടുത്ത വാവ്വക്കരയിലെ ഒരാൾ കുഴഞ്ഞ് വീണ് മരിച്ചത് സൂര്യാഘാതമാണെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കരുണാകരന്‍ എന്നയാളെ കുഴഞ്ഞു വീണ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. പാടത്തായിരുന്നു കരുണാകരനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. കരുണാകരനെ ഉടനെ പാറശ്ശാല താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു.

ഡോക്ടര്‍‌മാർ നടത്തിയ പരിശോധനയിൽ പുറംഭാഗത്ത് പൊള്ളലേറ്റതായി കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് വയലില്‍ പണിയെടുക്കുകയായിരുന്ന കരുണാകരന് സൂര്യാഘാതമേറ്റതാവാം എന്ന നിഗമനത്തിൽ എത്തിയത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാനാവു.

കണ്ണൂർ വെള്ളോറയിൽ വയോധികന്‍ മരിച്ചതും സൂര്യഘാതം എറ്റെന്നാണ് റിപ്പോർട്ട്. കണ്ണൂർ വെള്ളോറയിൽ കാടൻ വീട്ടിൽ നാരായണനാണ് മരിച്ചത്. ഇയാളുടെ ശരീരത്തിലും പൊള്ളലേറ്റ പാടുകളുണ്ടെന്നുമാണ് വിവരം. ഇതിന് പിറകെ കൊല്ലം പുനലൂരിലും സുര്യാഘാതം റിപ്പോർട്ട് ചെയ്യ്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആർഎസ്പി നേതാവ് നാസർഖാൻ ആണ് പൊള്ളലേറ്റത്. കാസർഗോഡ് ജില്ലയിലെ കുമ്പളയിൽ കുട്ടിക്ക് പൊള്ളലേറ്റതായാണ് റിപ്പോർട്ട്. മുന്നു വയസ്സുകാരിയായ മർവക്കാണ് സുര്യാഘാതം ഏറ്റത്.

അതേസമയം, വരുംദിവസങ്ങളിൽ സംസ്ഥാനത്ത് അനുഭവപ്പെടുന്ന താപനിലയിൽ വർധന രേപ്പെടുത്തുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ നിരീക്ഷണം. മാർച്ച് 21-ന് സൂര്യൻ ഭൂമധ്യരേഖയ്ക്ക് മുകളിൽ പ്രശിച്ച സാഹചര്യത്തിൽ വിഷുവോടെ ഇത് കേരളത്തിന്റെ നേരെ മുകളിലെത്തും ഇക്കാരണത്താലാണ് സംസ്ഥാനത്തെ ചൂട് കൂടുന്നതെന്നാണ് നിരീക്ഷണം. 25, 26 തീയതികളിൽ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ മൂന്നുമുതൽ നാലുവരെ ഡിഗ്രി സെൽഷ്യസ് വർധവ വരെ രേഖപ്പെടത്തിയേക്കും. കൂടാതെ തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ രണ്ടുമുതൽ മൂന്നുവരെ ഡിഗ്രി താപനില കൂടാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പെത്തിയിട്ടുണ്ട്.

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍