UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രതികാരം തൂടരുന്നു; കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച യാക്കോബായ റമ്പാനെതിരേയും നടപടി

പൊതു പരിപാടിയില്‍ പങ്കെടുക്കരുതെന്നുമാണ് റമ്പാനോടുള്ള ആവശ്യം. കത്തോലിക്കാ സഭയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നടപടി.

ബലാല്‍സംഗക്കേസില്‍ പ്രതിയായ ബിഷപ്പിനെതിരെ പരസ്യമായി സമരത്തിനിറങ്ങിയ കന്യാസ്ത്രീകളം പിന്തുണയ്ച്ച് രംഗത്തെത്തിയ യാക്കോബായാ റമ്പാനെതിരെ സഭയുടെ നടപടി. മൂവാറ്റുപുഴ പിറമാടം ദയറയിലെ യൂഹാനോന്‍ റമ്പാനെതിരെയാണ് സഭ അധ്യക്ഷന്റെ നടപടി. പൊതു പരിപാടിയില്‍ പങ്കെടുക്കരുതെന്നുമാണ് റമ്പാനോടുള്ള ആവശ്യം. കത്തോലിക്കാ സഭയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നടപടി.

റമ്പാന്‍ എന്നാല്‍ ദയറകളില്‍ പ്രാര്‍ത്ഥിച്ചു കഴിയേണ്ട വ്യക്തിയാണ്, പൊതുപരിപാടികളില്‍ പങ്കെടുക്കേണ്ട് ആവശ്യമില്ലെന്നും മാര്‍ ഇഗ്‌നാത്തിയോസ് അഫ്രേം രണ്ടാമന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ കന്യാസ്ത്രീകള്‍ നടത്തിയ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ മാനന്തവാടി രൂപതയുടെ നടപടി സ്വീകരിരുന്നു. വേദ പാഠം, വിശുദ്ധ കുര്‍ബാന എന്നിവയില്‍ നിന്നും വിലക്കിയാണ് രൂപതയുടെ നടപടി. ഇന്നലെ സമരം അവസാനിപ്പിച്ച ശേഷം ഇന്ന് മഠത്തില്‍ തിരിച്ചെത്തിയ ഉടനാണ് വിലക്ക് സംബന്ധിച്ച അറിയിപ്പ് ലഭിച്ചതെന്ന് സിസ്റ്റര്‍ അറിയിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു. പള്ളിയുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും മദര്‍ സുപ്പീരിയര്‍ രാവിലെ അറിയിച്ചതായും സിസ്റ്റര്‍ പറയുന്നു. കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തു, സഭയെ അവഹേളിച്ചു, മാധ്യമങ്ങളില്‍ സഭയെ പരസ്യമായി വിമര്‍ശിച്ചു എന്നീ ആരോപണങ്ങള്‍ ഉന്നയിച്ചാണ് വിലക്ക്.

അഴിക്കുള്ളിലും ഫ്രാങ്കോ പരമശക്തനോ? സഭ പണി തുടങ്ങി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍