UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്ത്രീകൾ ഭരണഘടനാപരമായ അവകാശം ആഘോഷമാക്കട്ടെ; വനിതാ മതിലിന് പിന്തുണയുമായി ജിഗ്നേഷ് മേവാനി

വനിതാ മതിൽ എന്ന ആശയം സമൂഹത്തിന് ഗുണപരമാണ്. അതിനെ പിന്തുണയ്ക്കാതിരിക്കേണ്ട ആവശ്യമില്ല.

നവോധാത്ഥാന മുല്യങ്ങൾ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി കേരളത്തിൽ സംഘടിപ്പക്കുന്ന വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ച ഗുജറാത്ത് എംഎൽഎയും ദളിത് അവകാശപ്രവർത്തകനുമായ ജിഗ്നേഷ് മേവാനി. വനിതാ മതിൽ എന്ന ആശയം സമൂഹത്തിന് ഗുണപരമാണ്. അതിനെ പിന്തുണയ്ക്കാതിരിക്കേണ്ട ആവശ്യമില്ല. സ്ത്രീകൾ അവരുടെ ഭരണ ഘടനാ പരമായ അവകാശം ആഘോഷമാക്കട്ടെയെന്നും ജിഗ്നേഷ് മേവാനി ചെന്നൈയിൽ കൂട്ടിച്ചേർത്തു.

സംവിധായകൻ പാ രഞ്ജിത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന വാനം ഫെസ്റ്റിവെല്ലിൽ പങ്കെടുക്കാന്‍ ചെന്നൈയിൽ എത്തിയതായിരുന്ന അദ്ദേഹം. കാസർകോട് മുതൽ തിരുവനന്തപുരം വരെ കേരള സർക്കാർ വിവിധ സംഘടനകളുടെ പിന്തുണയോടെ ഒരുക്കുന്ന വനിതാ മതിൽ നാളെ വൈകീട്ടാണ് സംഘടിപ്പിക്കുന്നത്.

ഇടത്‍പക്ഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി വൻ വിജയമാക്കാൻ അവസാന വട്ട ഒരുക്കത്തിലാണ് സംഘാടകർ. പ്രതിജ്ഞചൊല്ലിയും പന്തംകൊളുത്തി പ്രകടനവും വിളംബര ജാഥകളുമൊക്കെ സംഘടിപ്പിച്ചാണ് പ്രചാരണം. ശബരിമല യുവതീപ്രവേശന വിധിക്ക് പിന്നാലെയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പ്രതിരോധതന്ത്രമെന്ന നിലയ്ക്ക് നവോത്ഥാനമെന്ന മുദ്രാവാക്യം ഉയർത്തി വനിതാ മതിൽ സംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.

പാത്താമുട്ടത്ത് കരോള്‍ സംഘത്തിനു നേരെ ആക്രമണം, പെണ്‍കുട്ടികള്‍ക്ക് ഉള്‍പ്പെടെ പരിക്ക്; പേടിച്ചിട്ട് എട്ടു ദിവസമായി അഞ്ചു കുടുംബങ്ങള്‍ പള്ളിയില്‍; പ്രതികളില്‍ 6 പേര്‍ ഡിവൈഎഫ്ഐക്കാര്‍

കത്വയിലെ 8 വയസ്സുകാരി, ഹനാന്‍…2018ല്‍ സൈബർ ഇടങ്ങളില്‍ മലയാളി ചർച്ച ചെയ്ത 10 പ്രധാന വിഷയങ്ങൾ

വനിതാമതിലിന് ഞാന്‍ എതിരെന്ന് തോന്നുന്നത് മനസില്‍ മതിലുള്ളവര്‍ക്ക്; ശബരിമല സ്ത്രീപ്രവേശനത്തെ പിന്തുണക്കുന്നതില്‍ കാനം പിന്നിലെന്നും വിഎസ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍