UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മഹാരാഷ്ട്രയിലെ ഡാൻസ് ബാറുകള്‍ക്ക് ഇളവ് നൽകി സുപ്രീം കോടതി; സിസിടിവി വേണ്ടെന്നും ഉത്തരവ്

നർത്തകർക്ക് ടിപ് നൽകാം, നോട്ടുകള്‍ വലിച്ചെറിഞ്ഞ് നല്‍കുന്ന രീതി വേണ്ടെന്നും സുപ്രീം കോടതി

ഡാന്‍സ് ബാറുകളില്‍ നിര്‍ബന്ധമായും സിസിടിവി സ്ഥാപിക്കണമെന്ന നിബന്ധനയുൾപ്പെടെ നീക്കി സുപീം കോടതി ഉത്തവ്.
ഡാന്‍സ് ബാറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടുള്ള മഹാരാഷ്ട്ര സര്‍ക്കാർ‌ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് സുപ്രീം കോടതി ഉത്തരവ്. മഹാരാഷ്ട്ര സർക്കാറിന്റെ ഉത്തരവ് സ്വകാര്യതയെ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. മഹാരാഷ്ട്ര സർക്കാർ‌ സദാചാര പോലീസ് ചമയരുതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.

ബാറിലെ നർത്തകർക്ക് ടിപ് കൊടുക്കാനുള്ള അനുമതിയും കോടതി നല്‍കി. എന്നാല്‍ നോട്ടുകള്‍ വലിച്ചെറിഞ്ഞ് നല്‍കുന്ന രീതി വേണ്ടെന്ന നിബന്ധന സുപ്രീം കോടതിയും അംഗീകരിച്ചു. എന്നാൽ ഡാൻസ് ബാറുകളുടെ ഉടമകൾ ക്രിമിനൽ കേസുകളിൽ പ്രതിയായിരിക്കരുതെന്നും, നല്ല വ്യക്തിത്വത്തിന് ഉടമയാവണമെന്നുമുള്ള നിബന്ധന ആവശ്യമില്ല. ഇത്തരം ആരോപണങ്ങൾ‌ക്ക് പരിധി നിശ്ചയിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

2016 ലാണ് ഡാന്‍സ് ബാറുകളുടെ നടത്തിപ്പിനും ലൈസന്‍സിനും നിയന്ത്രണം ഏർപ്പെടുത്തി മഹാരാഷ്ട്ര സർക്കാർ നിയമം തയ്യാറാക്കിയത്. ഇതിലാണ് ഇപ്പോൾ സുപീം കോടതിയുടെ ഇടപെടൽ.‌ ആരാധനാലയങ്ങളില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഒരു കിലോമീറ്റര്‍ മാറി മാത്രമേ ഡാന്‍സ് ബാറുകള്‍ പ്രവര്‍ത്തിപ്പിക്കാവു എന്ന നിബന്ധനയും കോടതി റദ്ദാക്കി. ഡാന്‍സ് ബാറുകളുടെ പ്രവർത്തന സമയം വൈകിട്ട് ആറ് മുതല്‍ രാത്രി 11.30 വരെയാക്കിയ ഉത്തരവിൽ ഇക്കാര്യങ്ങള്‍ മഹാരാഷട്ര സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും കോടതി വ്യക്തമാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍