UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പടക്കങ്ങള്‍ക്ക് നിരോധമില്ല; ഓണ്‍ലൈന്‍ വില്‍പന തടഞ്ഞും ഉപയോഗത്തിന് സമയക്രമം ഏര്‍പ്പെടുത്തിയും സുപ്രീം കോടതി

പൗരന്റെയും പടക്ക നിര്‍മാതാക്കളുടെയും ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ്മാരായ എകെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരുള്‍പ്പെട്ട ബഞ്ച് വിധിപറഞ്ഞത്.

രാജ്യവ്യാപകമായി പടക്കങ്ങളും പടക്കനിര്‍മാണവും പൂര്‍ണമായി നിരോധിക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി. എന്നാല്‍ ഉപാധികളോടെ മാത്രമേ പടക്കവില്‍പന അനുവദികാനാവു എന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇതിനു പുറമെ ഓണ്‍ലെന്‍ വഴിയുള്ള പടക്കവില്‍പ്പന പൂര്‍ണമായി നിരോധിക്കാനും കോടതി തയ്യാറായിട്ടുണ്ട്. ഭരണഘടനയുടെ 21ാം അനുേച്ഛദ പ്രകാരം പൗരന്റെയും പടക്ക നിര്‍മാതാക്കളുടെയും ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ്മാരായ എകെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരുള്‍പ്പെട്ട ബഞ്ച് വിധിപറഞ്ഞത്.

അതേസമയം പുതിയ ഉത്തരവ് പ്രകാരം ദിപാവലി അഘോഷങ്ങള്‍ക്ക് രാത്രി എട്ടു മുതല്‍ പത്തു വരെയും ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് രാത്രി 11:55 മുതല്‍ 12:30 വരെയും മാത്രമേ ഇനി പടക്കങ്ങള്‍ ഉപയോഗിച്ചുള്ള ആഘോഷങ്ങള്‍ അനുവദിക്കുകയുള്ളു. അന്തരീക്ഷ മലിനീകരണം ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രാജ്യമെമ്പാടും പടക്കങ്ങളുടെ നിര്‍മാണവും വില്‍പനയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്.

പടക്ക വില്‍പന ഉപയോഗം വില്‍പ്പന, നിയന്ത്രണം എന്നിവയില്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയ കോടതി അനുവദനീയമായ അളവില്‍ പുകയും മറ്റും പുറത്തുവിടുന്നതരത്തിലുള്ള ഉല്‍പ്പനങ്ങള്‍ വില്‍ക്കരുതെന്നും, ലൈസന്‍സ് ഉള്ളവര്‍ മാത്രമേ ഇവ വിപണയില്‍ എത്തിക്കാന്‍ പാടുള്ളു എന്നും വ്യക്തമാക്കുന്നു. പടക്കങ്ങളുടെ നിര്‍മാണവും വില്‍പനയും പൂര്‍ണമായി നിരോധിക്കരുതെന്നും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് വേണ്ടതെന്നുമുള്ള പടക്കനിര്‍മാതാക്കളുടെ വാദങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചായിരുന്നു പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍