UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരള ഹൈക്കോടതിയിലേക്ക് അഞ്ച് പുതിയ ജഡ്ജിമാര്‍; കേന്ദ്ര സര്‍ക്കാറിന് കൊളീജിയം ശുപാര്‍ശ

പട്ടികയില്‍ മൂന്ന് അഭിഭാഷകരും രണ്ട് ജില്ലാ ജഡ്ജിമാരും

മൂന്നു അഭിഭാഷകരുള്‍പ്പെടെ കേരള ഹൈക്കോടതിയിലേക്ക് അഞ്ച് പുതിയ ജഡ്ജിമാരെ ശുപാര്‍ശ ചെയ്ത് സുപ്രീം കോടതി കൊളീജിയം. അഭിഭാഷകരായ വി.ജി. അരുണ്‍, എന്‍  നഗരേഷ്, പിവി കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ക്ക് പുറമെ ജില്ലാ ജഡ്ജിമാരായ ടിവി അനില്‍ കുമാര്‍, എന്‍. അനില്‍ കുമാര്‍ എന്നിവരെയാണ് കൊളീജിയം ശുപാര്‍ശ ചെയ്തിട്ടുള്ളത്. ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് കൈമാറി.

അതേസമയം, ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തിയ മൂന്ന് പേരുടെ ശുപാര്‍ശ പരിഗണിക്കുന്നതിനായി നീട്ടിവച്ചു. എസ്. രമേശ്, വിജു എബ്രഹാം, ജോര്‍ജ്ജ് വര്‍ഗ്ഗീസ് എന്നിവരുടെ നാമനിര്‍ശേമാണ് നീട്ടിയത്. ഇതിന് പറമെ വരുമാനമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മതിയായ യോഗ്യതയില്ലെന്നും ചൂണ്ടിക്കാട്ടി അഡ്വ. പി. ഗോപാലിനെ കോളീജിയം ശുപാര്‍ശ ചെയ്തിട്ടില്ല.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസ് മഥന്‍ ബി ലോകൂര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവരടങ്ങിയ കൊളീജിയത്തിന്റേതാണ് ശുപാര്‍ശകള്‍. പുതിയ ചീഫ് ജസ്റ്റിസായി ജ. രഞ്ജന്‍ ഗൊഗോയി അധികാരമേറ്റ ശേഷം നടത്തുന്ന ആദ്യ കൊളീജിയം ശുപാര്‍ശയാണ് കേരള ഹൈക്കോടതിയിലേത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍