UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്‍ഡോസള്‍ഫാന്‍: സുപ്രീം കോടതിയില്‍ നിന്നും ഒരു സുപ്രധാന വിധി കൂടി; നാല് രോഗികള്‍ക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം ഉടന്‍ നല്‍കണം

ഹര്‍ജിക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ് ഉത്തരവ് എങ്കിലും ഇനി കോടതിയെ സമീപിക്കാനൊരുങ്ങുന്ന മറ്റ് ഇരകള്‍ക്കും ആശ്വാസം നല്‍കുന്നതാണ് വിധി

നഷ്ടപരിഹാരം നിഷേധിക്കപ്പെട്ട നാല് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നല് മാസത്തിനകം അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. രണ്ടു വര്‍ഷം മുന്‍പ് സുപ്രീംകോടതി വിധിച്ച അഞ്ചു ലക്ഷം രൂപ ലഭിച്ചില്ലെന്നു കാട്ടി ഇരകളായ നാല് കുട്ടികളുടെ അമ്മമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നടപടി.

പി അര്‍ച്ചന, അഫ്‌സല്‍, നിഷ, വിജയലക്ഷ്മി, എന്നീ കുട്ടികളുടെ അമ്മമാരാണ് നഷ്ടപരിഹാരം കിട്ടിയില്ലെന്നു കാണിച്ച് സുപ്രീംകോടതിയിലെത്തിയത്. എല്ലാ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കും മൂന്ന് മാസത്തിനകം അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് 2017 ജനുവരി 10 ന് സുപ്രീം കോടതി വിധിച്ചത്. ഡിവൈഎഫ്‌ഐ നല്‍കിയ ഹര്‍ജിയിലായിരുന്നു വിധി. ഉത്തരവ് വന്ന് രണ്ടു വര്‍ഷം പിന്നിടുമ്പോഴും ഇക്കാര്യത്തില്‍ യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇരകളുടെ ബന്ധുക്കള്‍ കോടതിയെ സമീപിച്ചത്.

ഹര്‍ജിക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ് ഉത്തരവ് എങ്കിലും ഇനി കോടതിയെ സമീപിക്കാനൊരുങ്ങുന്ന മറ്റ് ഇരകള്‍ക്കും ആശ്വാസം നല്‍കുന്നതാണ് വിധി. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വ കാളീശ്വരം രാജാണ് ഹാജരായി.

Read More : പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് ത്രിപുരയില്‍ യുവാവിനെ തല്ലിക്കൊന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍