UPDATES

ഗുജറാത്തില്‍ രണ്ട് രാജ്യസഭ സീറ്റിലും ബിജെപി ജയം ഉറപ്പിച്ചു; ഒരുമിച്ച് തിരഞ്ഞെടുപ്പ് വേണമെന്ന കോണ്‍ഗസ് ആവശ്യം സുപ്രീം കോടതി തള്ളി

ജൂലായ് അഞ്ചിന് ഇരു സീറ്റുകളിലേയ്ക്കും പ്രത്യേകം തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.

ഗുജറാത്തില്‍ ഒഴിവ് വരുന്ന രണ്ട് രാജ്യസഭ സീറ്റുകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പുകള്‍ വേവ്വേറെ നടത്തുന്നതിനെതിരായ കോണ്‍ഗ്രസിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. ലോക്‌സഭാംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട അമിത് ഷായുടേയും സ്മൃതി ഇറാനിയുടേയും സീറ്റുകളിലാണ് ഒഴിവ് വന്നത്. ജൂലായ് അഞ്ചിന് ഇരു സീറ്റുകളിലേയ്ക്കും പ്രത്യേകം തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. ഇരു സീറ്റുകളിലേയ്ക്കും വെവ്വേറെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ ഗുജറാത്തിലെ പ്രതിപക്ഷ നേതാവ് പരേഷ്ഭായ് ധനാനിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇത്തരം തീരുമാനങ്ങളില്‍ ഇടപെടാനാവില്ല എന്ന് സുപ്രീം കോടതി അറിയിച്ചു.

രണ്ട് സീറ്റുകളിലേയ്ക്കും വെവ്വേറെ തിരഞ്ഞെടുപ്പ് നടത്തുന്നത് ചട്ടവിരുദ്ധമാണ് എന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്. ആര്‍ട്ടിക്കിള്‍ 80 (4) പറയുന്ന അനുപാതിക പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ് വെവ്വേറെ തിരഞ്ഞെടുപ്പ് നടത്തുന്നത് എന്ന് കോണ്‍ഗ്രസ് വാദിച്ചു. രണ്ട് സീറ്റിലും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടന്നാല്‍ കോണ്‍ഗ്രസിന് ഒരു സീറ്റില്‍ വിജയസാധ്യതയുണ്ട്. അതേസമയം വെവ്വേറെ തിരഞ്ഞെടുപ്പ് നടന്നാല്‍ രണ്ട് സീറ്റിലും ബിജെപി ജയിക്കും. 182 അംഗ നിയമസഭയില്‍ ബിജെപിക്ക് 100 സീറ്റും കോണ്‍ഗ്രസിന് 75 സീറ്റുമാണുള്ളത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ആയിരിക്കും ഇതില്‍ ഒരു രാജ്യസഭ സീറ്റില്‍ മത്സരിക്കുക.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍