UPDATES

സിനിമാ വാര്‍ത്തകള്‍

ആവിഷ്‌കാര സ്വാതന്ത്രത്തെ സഹിഷ്ണുതയോടെ സ്വീകരിക്കണം; പ്രിയാ വാര്യര്‍ക്കെതിരായ എഫ്‌ഐആര്‍ സുപ്രിം കോടതി റദ്ദാക്കി

പ്രവാചകനെ പരാമര്‍ശിക്കുന്ന പാട്ടിന്റെ ചിത്രീകരണം അപഹാസ്യകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈദരാബാദിലെ ഒരു സഘം തെലങ്കാന പൊലീസില്‍ പരാതി നല്‍കിയത്.

മതവികാരം വൃണപ്പെടുത്തിയയെന്നാരോപിച്ച് ഒരു അഡാര്‍ ലൗ എന്ന സിനമയിലെ ഗാനരംഗത്തില്‍ അഭിനയിച്ച പ്രിയ വാര്യര്‍ക്കെതിരായ പരാതി സുപ്രീം കോടതി തള്ളി. തെലങ്കാന പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ സുപ്രീംകോടതി റദ്ദാക്കിയത്. ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിനെതിരെയായിരുന്നു പരാതി.

ഹര്‍ജി പരിഗണിച്ച സുപ്രിം കോടതി സിനിമയിലെ പാട്ടുകള്‍ക്കെതിരെ കേസെടുത്ത  സംഭവത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങളില്‍ കേസെടുക്കുകയല്ല തെലങ്കാന സര്‍ക്കാറിന്റെ പണി. പാട്ടിനെക്കുറിച്ച് പരാതി പരിഗണിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡാണെന്നും പോലീസല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. എഴുത്തുകാര്‍ സംവിധായകര്‍, കവികള്‍ എന്നിവരുടെ ആവിഷ്‌കാര സ്വാതന്ത്രത്തെ പക്വതയോടെ സ്വീകരിക്കാനുള്ള ബുദ്ധികാണിക്കണം. പാട്ടില്‍ ഏതെങ്കിലും മതത്തെ അവഹേളിക്കുന്നതായി ഒന്നുമില്ലെന്നും കോടതി വിലയിരുത്തി.

പ്രവാചകനെ പരാമര്‍ശിക്കുന്ന പാട്ടിന്റെ ചിത്രീകരണം അപഹാസ്യകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈദരാബാദിലെ ഒരു സഘം തെലങ്കാന പോലീസില്‍ പരാതി നല്‍കിയത്. പിയ വാര്യരും സംവിധായകന്‍ ഒമര്‍ ലുലുവും നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി. പരാതിയില്‍ പ്രിയക്കെതിരെ ക്രിമിനല്‍ചട്ടപ്രകാരം നടപടി സ്വീകരിക്കരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍