UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുപ്രീം കോടതി വിധി ജനങ്ങളുടെ വിജയം; ജനാധിപത്യത്തിന്റെയും: അരവിന്ദ് കെജ്രിവാള്‍

തര്‍ക്കങ്ങള്‍ മുലം മുടങ്ങിക്കിടക്കുന്ന വിവിധ ജനോപകാര പദ്ധതികളെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഇന്ന് വൈകീട്ട് മന്ത്രി സഭായോഗം ചേരും

ഡല്‍ഹിയുടെ അധികാരത്തര്‍ക്കം സംബന്ധിച്ച കേസിലുണ്ടായ സുപ്രീം കോടതി  വിധി ഡല്‍ഹിയിലെ ജങ്ങളുടെ വിജയമാണെന്ന്  മുഖ്യന്ത്രി അരവിന്ദ് കെജ്രിവാള്‍. വിധി പുറത്തുവന്ന ശേഷം നടത്തിയ ട്വീറ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.  ഡല്‍ഹിയിലെ ജനങ്ങളുടെ വലിയ വിജയം, ജനാധിപത്യത്തിന്റെയും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, വിധിയുടെ പശ്ചാത്തലത്തില്‍ ഇന്ന് വൈകീട് അടിയന്തിര മന്ത്രിസഭാ യോഗം ചേരുമെന്നും അദ്ദേഹം മറ്റൊരു ട്വീറ്റില്‍ അറിയിച്ചു. തര്‍ക്കങ്ങള്‍ മുലം മുടങ്ങിക്കിടക്കുന്ന വിവിധ ജനോപകാര പദ്ധതികളെ കുറിച്ച് ചര്‍ച്ചചെയ്യുകയാണ് യോഗത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു.

ഡല്‍ഹി സര്‍ക്കാരും ലഫ്റ്റനന്റ് ഗവര്‍ണറും തമ്മിലുള്ള അധികാരത്തര്‍ക്കം സംബന്ധിച്ച കേസില്‍ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ് യഥാര്‍ത്ഥ ഭരണകര്‍ത്താക്കള്‍ എന്നു വ്യക്തമാക്കുന്നതായിരുന്നു കോടതി ഉത്തരവ്. ലഫ്.ഗവര്‍ണര്‍ അധികാരത്തിന്റെ പരമാധികാരിയല്ല. എല്ലാ പ്രവര്‍ത്തനങ്ങളും തടസപ്പെടുത്തുന്ന വ്യക്തിയായി കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായ ലഫ്.ഗവര്‍ണര്‍ മാറരുതെന്നുമായിരുന്നു അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിന്റെ സാരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍