UPDATES

സൂറത്ത് തീ പിടിത്തം: മരണം 18 ആയി

സൂറത്തിലെ സാര്‍ത്ഥന മേഖലയിലുള്ള തക്ഷശില കോംപ്ലക്സ് കെട്ടിടത്തിന്റെ രണ്ട് നിലകളിലാണ് തീ പിടിത്തമുണ്ടായത്.

ഗുജറാത്തിലെ സൂറത്തിലുള്ള കോച്ചിംഗ് സെന്റര്‍ കെട്ടിടത്തിലുണ്ടായ തീ പിടിത്തത്തില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം 18 ആയി. നിരവധി പേര്‍ക്ക് പരിക്കേറ്റു. തീയില്‍ നിന്ന് രക്ഷപ്പെടാനായി കെട്ടിടത്തില്‍ നിന്ന് ചാടിയവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളില്‍ ചിലരുടെ നില ഗുരുതരമാണ് എന്ന് സ്ഥലം എംപി ദര്‍ശന ജര്‍ദോഷ് എന്‍ഡിടിവിയോട് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

സൂറത്തിലെ സാര്‍ത്ഥന മേഖലയിലുള്ള തക്ഷശില കോംപ്ലക്സ് കെട്ടിടത്തിന്റെ രണ്ട് നിലകളിലാണ് തീ പിടിത്തമുണ്ടായത്. 14നും 17നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. ഉച്ചയ്ക്ക് ശേഷം 3.30ഓടെയാണ് തീപിടിത്തം തുടങ്ങിയത്. പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനത്തിന് സഹായം നല്‍കുന്നുണ്ട്.

സൂറത്തിലെ അപകടത്തില്‍ ഇരകളായവരുടെ കുടുംബങ്ങളുടെ ദുഖത്തില്‍ പങ്ക് ചേരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ഗുജറാത്ത് സര്‍ക്കാരിനോടും പ്രാദേശിക ഭരണകൂടത്തോടും ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്നും പ്രധാനമന്ത്രി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍