UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിക്ക് അടിതെറ്റുമെന്ന് സര്‍വേ

ബിജപി ഇതര സഖ്യങ്ങള്‍ ഉണ്ടാകുന്ന സാഹചര്യം തുടര്‍ന്നാല്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും സമാനമായ വോട്ട് ഷെയര്‍ നിലനില്‍ക്കുമെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കര്‍ണാടകയില്‍ ഉരുത്തിരിഞ്ഞ രാഷ്ട്രീയ സൂചകങ്ങള്‍ അനുകൂലമായി വന്നാല്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ് രാജസ്ഥാന്‍ എന്നിവിടങ്ങളിലും ബിജെപിക്ക് തിരിച്ചടി നേരിടുമെന്ന് സര്‍വേ. എബിപി-സിഎസ്ഡിഎസ് സര്‍വേ അടിസ്ഥാനമാക്കി ന്യൂസ് 18 ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നിലവിലെ രാഷ്ട്രീയ നില അനുസരിച്ച് 34 ശതമാനം വോട്ട് ഷെയര്‍മാത്രമേ മധ്യപ്രദേശില്‍ ഭരണ കക്ഷിയായ ബിജെപിക്ക് സ്വന്തമാക്കാനാവൂ. എന്നാല്‍ കോണ്‍ഗ്രസ് 49 ശതമാനം വോട്ട് നേടുമെന്നും സര്‍വേ സൂചിപ്പിക്കുന്നു. ശിവരാജ് സിംഗ് ചൗഹാനാണ് മധ്യപ്രദേശ് മുഖ്യമന്ത്രി.

ബിജെപിയുടെ വസുന്ധരരാജെ സിന്ധ്യ ഭരിക്കുന്ന രാജസ്ഥാനിലും സമാനമായ സാഹചര്യമാണ് ഒരുങ്ങുന്നതെന്നും റിപോര്‍ട്ട് പറയുന്നു. ഇന്നത്തെ അവസ്ഥയില്‍ 44 ശതമാനം വോട്ട് ഷെയറാണ് കോണ്‍ഗ്രസിന് ലഭിക്കാന്‍ സാധ്യത. ഭരണക്ഷിയായ ബിജെപിക്ക് 34 ശതമാനം വോട്ടു മാത്രമെ ലഭിക്കൂ എന്നും റിപ്പോര്‍ട്ടിലുണ്ട്. രാജസ്ഥാനില്‍ അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആറ് നിയമസഭാ സീറ്റുകളിലെ നാലെണ്ണത്തിലും രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് വിജയം നേടിയത് ഇതിനുള്ള സൂചകങ്ങളാണെന്നും സര്‍വേ ചുണ്ടിക്കാട്ടുന്നു.

മധ്യപ്രദേശില്‍ ബിജെപിക്കെതിരേ സമാജ് വാദി പാര്‍ട്ടിയെയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയെയും ചേര്‍ത്ത് സഖ്യമുണ്ടാക്കാനുള്ള സാധ്യതകള്‍ പരിശോധിച്ച വരികയാണെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് നേരത്തെ പ്രതികരിച്ചിരുന്നു. ഇത്തരം ബിജപി ഇതര സഖ്യങ്ങള്‍ ഉണ്ടാകുന്ന സാഹചര്യം തുടര്‍ന്നാല്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും സമാനമായ വോട്ട് ഷെയര്‍ നിലനില്‍ക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍