UPDATES

വിദേശം

കാശ്മീര്‍ അനുകൂല സോഷ്യൽ മീഡിയ അക്കൗണ്ടുകള്‍ അടച്ചുപൂട്ടുന്നു, ട്വിറ്ററിനും ഫേസ്ബുക്കിനും പാകിസ്താന്റെ പരാതി

ഗഫൂറിന്റെ ട്വീറ്റിനു മറുപടിയുമായി ഇന്ത്യയിൽ നിന്നുള്ള ചില ഉപഭോക്താക്കളും ശക്തമായി രംഗത്തെത്തി.

ഇന്ത്യൻ സർക്കാരിന്റെ അഭ്യർഥനമാനിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ട്വിറ്ററും ഫെയ്‌സ്ബുക്കും ഡസൻ കണക്കിന് കശ്മീർ അനുകൂല അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിച്ചതായി റിപ്പോർട്ട്. സോഷ‌്യൽ മീഡിയയിൽ നിന്നും വ്യാപകമായി അക്കൗണ്ടുകൾ നീക്കം ചെയ്യുന്നെന്ന് ആരോപിച്ച് പാകിസ്താനാണ് ആരോപണവുമായി രംഗത്തെിയത്. കശ്മീരിനെ പിന്തുണച്ച് പോസ്റ്റ് ചെയ്യുന്ന അക്കൗണ്ടുകൾ പുനരാരംഭിക്കണമെന്ന ആവശ്യവുമായി  പാകിസ്താൻ ആർമിയുടെ മേജർ ജനറൽ ആസിഫ്ഗഫൂർ സോഷ്യൽ മീഡിയസൈറ്റുകളുമായി ചർച്ച നടത്താനും തീരുമാനമിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു.  സ്വകാര്യ ട്വിറ്റർ അക്കൗണ്ടിലൂടെയാണ്  മേജർ ജനറൽ ഇക്കാര്യം വെളിപ്പെടുത്തിയത്.

സമൂഹിക മാധ്യമങ്ങളുടെ ഇന്ത്യൻ റീജിയണൽ ഹെഡ്ക്വാർട്ടർ സ്റ്റാഫാണ് അക്കൗണ്ടുകൾ താൽക്കാലികമായി നിർത്തിവെപ്പിക്കുന്നതിനു പിന്നിലെന്ന് ആസിഫ് ഗഫൂർ ആരോപികുന്നു. അക്കൗണ്ടുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന സോഷ്യൽമീഡിയ ഉപയോക്താക്കൾ പുതിയ ക്യാംപയിനുകളുമായി മുന്നിട്ടിറങ്ങാനും പാക്ക് അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്. കശ്മീരിനെ പിന്തുണച്ച് പോസ്റ്റ് ചെയ്തതിന് പാക്ക് അക്കൗണ്ടുകൾ താൽക്കാലികമായി നിർത്തിവച്ചതിനെതിരെ ട്വിറ്ററിലും ഫെയ്സ്ബുക്കിലും പാക്കിസ്താനിൽ പ്രതിഷേധം നടക്കുന്നുണ്ട്.

അതേസമയം, ഗഫൂറിന്റെ ട്വീറ്റിനു മറുപടിയുമായി ഇന്ത്യയിൽ നിന്നുള്ള ചില ഉപഭോക്താക്കളും ശക്തമായി രംഗത്തെത്തി. വ്യാജവും തെറ്റായതുമായ പ്രചരണം നടത്തതുന്നത് പാക്കിസ്ഥാനിൽ നിന്നുള്ള ഉപഭോക്താക്കളാണെന്ന് അവർ ആരോപിച്ചു. ഗഫൂറിനെ ട്രോളാനും അവർ മറന്നില്ല. ചിലർ  അതിരു കടന്ന് പാക്കിസ്താനെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന നിലയിലേക്കും കാര്യങ്ങളെത്തി. ഇതോടെ വൻ വാക്പോരാണ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ അരങ്ങേറുന്നത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, ജമ്മുകശ്മീരിലെ നിലവിലെ സ്ഥിതി ഗതികളാണ് എന്ന വ്യക്തമാക്കുന്ന നിരവധി വ്യാജ വീഡിയോകളും ചിത്രങ്ങലും ട്വിറ്ററിലൂടെ പ്രചരിപ്പിക്കുന്നതായി ഇന്ത്യ ട്വിറ്ററിനും ഫേസ്ബുക്കിനും പരാതി നൽകിയിരുന്നു. അതിനു ശേഷമാണ് ഡസൻ കണക്കിന് പാകിസ്താ ൻ ട്വിറ്റർഅക്കൗണ്ടുകൾ മരവിപ്പിക്കപെട്ടത്.

ഇന്ത്യൻ പ്രതിരോധമന്ത്രിയുടെ ട്വീറ്റിനോട് പ്രതികരിച്ചതിന് കഴിഞ്ഞ ആഴ്ചപാക്ക് മാധ്യമ പ്രവർത്തകന്റെ ട്വിറ്റർ അക്കൗണ്ട് താൽക്കാലികമായി നിർത്തിവച്ചിരുന്നു. സിലിക്കൺവാലി കമ്പനികളിൽ ഇന്ത്യക്കുള്ളസ്വാധീനം ഉപയോഗപ്പെടുത്തിയാണ് പാക്ക് അക്കൗണ്ടുകൾ പൂട്ടിച്ചതെന്നാണ് ഗഫൂർ ആരോപിക്കുന്നത്.

Also Read-  ഒരു ഗ്രാമത്തിന്റെ ഭൂരിഭാഗവും മണ്ണെടുത്തപ്പോള്‍ ചരിത്രം പറയാന്‍ ബാക്കിയായി ഒരു വായനശാല; 1967 മുതലുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പുകള്‍ സൂക്ഷിച്ചുവെച്ചിട്ടുള്ള ഭൂദാനത്തിന്റെ ‘ഗ്രാമപ്രകാശിനി’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍