UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യയിലെ രാഷ്ട്രീയ മത ഇടങ്ങളില്‍ മാലിന്യം; പി സി ജോര്‍ജിനെ വിമര്‍ശിച്ച് സ്വരാ ഭാസ്‌കര്‍, ട്വിറ്ററില്‍ വിവാദം

താന്‍ ക്രിസ്തുമത വിശ്വാസിയാണ്, ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങള്‍ തീര്‍ത്തും നാണക്കേടുണ്ടാക്കുന്നതാണ്.

ജലന്ധർ ബിഷപ്പിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ വാര്‍ത്താസമ്മേളത്തില്‍ അധിക്ഷേപിച്ച പി സി ജോര്‍ജ് എംഎല്‍എയെ വിമര്‍ശിച്ച് ബോളിവുഡ് താരം സ്വര ഭാസ്‌കര്‍. ഒരു ബിഷപ്പ് ഒരു കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്‌തെന്ന ഗുരുതരമായ പരാതിയാണ് നിലനില്‍ക്കുന്നത്. എന്നാല്‍ പരാതിക്കാരെ അധിക്ഷേപിച്ചു കൊണ്ട് കേരളത്തിലെ ജനപ്രതിനിധിയായ പി സി ജോര്‍ജ് പറയുന്നു അവര്‍ അഭിസാരികയാണെന്ന്. ഇത് തീർത്തും അലപനീയമാണെന്നായിരുന്നു സ്വരാ ഭാസ്കറിന്റെ ട്വീറ്റ്.

‘എംഎല്‍എയുടെ പ്രസ്താവന ‘തീര്‍ത്തും ലജ്ജാകരവും അരോചകവും! ഇന്ത്യയിലെ രാഷ്ട്രീയ മത ഇടങ്ങളില്‍ മാലിന്യം നിറഞ്ഞിരിക്കുന്നു’ സ്വര ട്വിറ്ററില്‍ കുറിച്ചു. താന്‍ ക്രിസ്തുമത വിശ്വാസിയാണ്, ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങള്‍ തീര്‍ത്തും നാണക്കേടുണ്ടാക്കുന്നതാണ്. കന്യാസ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് വ്യക്തമാക്കുന്ന പോസ്റ്റര്‍ ഉള്‍പ്പെടെയായിരുന്നു സ്വര ഭാസ്‌കറിന്റെ ട്വീറ്റ്.

അതിനിടെ, സ്വരയുടെ ട്വീറ്റിനെ പരിഹസിച്ച് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി രംഗത്തെത്തിയതോടെ ബലാല്‍സംഗവിവാദം ബോളിവുഡിലും ചര്‍ച്ചായായി. മീടൂ കാംപയിനുമായി ബന്ധപ്പെടുത്തിയായിരുന്നു സംവിധായകന്റെ പോസ്റ്റ്. ഇതിന് പിറകെ സംവിധായകനു രൂക്ഷ മറുപടിയുമായി നടി തന്നെ രംഗത്തെത്തി. എത്ര തരംതാണ പരാമര്‍ശമായിരുന്നു താങ്കള്‍ നടത്തിയത്. ‘യുക്തി ഉണ്ടാകുന്ന നിമിഷങ്ങളില്‍ ഒന്നു ചിന്തിക്കുക. അല്ലെങ്കില്‍ വെറുപ്പ് കൊണ്ടു ബുദ്ധിഭ്രമം സംഭവിക്കും. മാലിന്യം!’ എന്നായിരുന്നു സ്വരയുടെ മറുപടി.

സംഭവം വിവാദമായതോടെ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയുടെ അക്കൗണ്ട് ട്വിറ്റര്‍ അധികൃതര്‍ ബ്ലോക്ക് ചെയ്തു. ഇതോടെ വിവേക് ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു. ചോക്ലേറ്റ്, ഹേറ്റ് സ്റ്റേറി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണു വിവേക് അഗ്‌നിഹോത്രി.

Absolutely shameful and disgusting!!!! Scum present across political spectrums and religious divides in India. Literally nauseating! https://t.co/zb8NkUaW5x

— Swara Bhasker (@ReallySwara) September 9, 2018

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍