UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നീന്തല്‍ താരം സജന്‍ പ്രകാശിന്റെ ബന്ധുക്കളെ വെള്ളപ്പൊക്കത്തില്‍ കാണാതായി: ഇടുക്കിയിലെ വീട് ഒലിച്ചുപോയി

സജന്റെ അമ്മയുടെ അച്ഛനും സഹോദരങ്ങളെയുമാണ് കാണാതായത്. അമ്മയ്ക്കൊപ്പം നെയ്‌വേലിയിലെ വീട്ടിലാണ് സജന്‍ താമസിക്കുന്നത്.

ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ മല്‍സരങ്ങളില്‍ അഞ്ചാം സ്ഥാനം നേടിയ അന്താരാഷ്ട്ര നീന്തല്‍താരം സജന്‍ പ്രകാശിന്റെ ബന്ധുക്കളെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ചെറുതോണി ഡാമിന് സമീപത്തുള്ള  ഇവരുടെ വീടും ഒലിച്ചുപോയെന്ന വാര്‍ത്തകള്‍ക്ക് പിറയൊണ് കൂടുംബാംഗങ്ങളെ കാണാനില്ലെന്ന ഇന്ത്യന്‍ എക്സ്പ്രസ് റിപോര്‍ട്ട് ചെയ്തത്. സജന്റെ അമ്മയുടെ അച്ഛനും സഹോദരങ്ങളെയുമാണ് കാണാതായത്. അമ്മയ്ക്കൊപ്പം നെയ്‌വേലിയിലെ വീട്ടിലാണ് സജന്‍ താമസിക്കുന്നത്.

ഏഷ്യന്‍ ഗെയിംസിന്റെ ബട്ടര്‍ഫ്ളൈ ഫൈനലില്‍ 32 വര്‍ഷത്തിനുശേഷം എത്തുന്ന ആദ്യ ഇന്ത്യന്‍ താരയി മാറിയ സജന്‍ പ്രകാശ് എന്നാല്‍ വെള്ളപ്പൊക്കം വന്നതോടെ അതിന്റെ സന്തോഷമെല്ലാം ഇല്ലാതായ അവസ്ഥയിലായിരുന്നു. മൂന്നാമനായി ക്വാളിഫൈ ചെയ്തിട്ടും പ്രകാശിന് കഴിഞ്ഞദിവസം നടന്ന ഫൈനലില്‍ മെഡല്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല. എന്നിട്ടും ദേശീയ റെക്കോഡ് സ്വന്തമാക്കി എട്ടുപേരില്‍ അഞ്ചാമനായാണ് അദ്ദേഹം ഫിനിഷ് ചെയ്തത്. വെള്ളപ്പൊക്കത്തില്‍ കുടുംബത്തിന്റെ അവസ്ഥയോര്‍ത്ത് ഏറെ അസ്വസ്ഥനായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ദുരന്ത വിവരം സജനെ അറിയിച്ചിരുന്നില്ല. എന്നാല്‍ എന്നും വിളിച്ച് അന്വേഷിക്കുമായിരുന്നു. ഇതിനിടെ ഗെയിംസ് വില്ലേജിലെ ആരോ ഇക്കാര്യം അറിയിച്ചു. ശനിയാഴ്ച രാത്രി അവന്‍ എന്നെ വിളിച്ചിരുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന് പറഞ്ഞു. വീടും, ഭൂമിയും എ്ല്ലാം നഷ്ടപ്പെട്ടു ബന്ധുക്കളെപ്പോലും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും സജന്റെ അമ്മയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍