UPDATES

3.94 കോടിക്ക് വിറ്റ ഭൂമി മറിച്ചുവിറ്റത് 39 കോടിക്ക്; സീറോ മലബാര്‍ സഭയുടെ കാക്കനാട്ടെ ഭൂമി കണ്ടുകെട്ടി

കുരുക്ക് മുറുകുന്നു. ഇടനിലക്കാരന് ഇടനിലക്കാരന്‍ സാജു വര്‍ഗീസിന് പത്ത് കോടി പിഴ. ഭൂമിയും വീടും കണ്ടുകെട്ടി. ഇടപാടുകള്‍ മരവിപ്പിക്കുകയും ചെയ്തു.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ ആരോപണ വിധേയനായ സീറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ നടപടികളുമായി ആദായ നികുതി വകുപ്പ്. ഇതിന്റെ ഭാഗമായി എറണാകുളം – അങ്കമാലി അതിരൂപത വിറ്റ കാക്കനാടുള്ള 64 സെന്റ് ഭൂമി കണ്ടുകെട്ടി അധികൃതര്‍ കണ്ടുകെട്ടി.

ഇതിന് പുറമെ ഇടനിലക്കാരന്‍ സാജു വര്‍ഗീസിന്റെ ഭൂമിയും വീടും കണ്ടുകെട്ടിയിട്ടുണ്ട്. 4298 ചതുരശ്ര അടി വരുന്ന ഈ വീടിനും ഭൂമിക്കും 4.16 കോടി രൂപയാണ് ആദായനികുതി വകുപ്പ് വിലയിട്ടിരിക്കുന്നത്. സാജു വര്‍ഗീസിന്റെ ഇടപാടുകള്‍ മരവിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ പിഴയൊടുക്കണമെന്നാവശ്യപ്പെട്ട് സാജുവിന് ആദായ നികുതി വകുപ്പ് നോട്ടിസ് അയച്ചിട്ടുണ്ട്. 3.94 കോടിരൂപയ്ക്ക് രൂപത വില്‍പ നടത്തിയ ഭൂമി ആറുമാസത്തിന് ശേഷം 39 കോടി രൂപയ്ക്ക മറിച്ച് വിറ്റതായാണ് ആദായ വകുപ്പിന്റെ കണ്ടത്തല്‍.  സാജു വര്‍ഗീസ് വഴി വി.കെ ഗ്രൂപ്പ് വാങ്ങിയ സഭയുടെ ഭൂമിയും മറ്റു നികുതി വെട്ടിപ്പിന്റെ പേരില്‍ ഇവരുടെ ഏഴ് അനുബന്ധ ആസ്തികളും കണ്ടുകെട്ടിയിട്ടുണ്ട്. ഇടപാടില്‍ സാജു വര്‍ഗീസും വി.കെ.ഗ്രൂപ്പും ചേര്‍ന്ന് 20 കോടിയോളം രൂപയുടെ വരുമാനം മറച്ചുവെച്ചുവെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍.

ഇതിലുടെ ഭൂമിയിടപാടില്‍ ഇടനിലക്കാരന്‍ പത്തുകോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയെന്നും ആദായ നികുതി വരുപ്പ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഭൂമി കണ്ടുകെട്ടല്‍ താല്‍ക്കാലിക നടപടിയാണെന്ന് ആദായ നികുതി വകുപ്പിന്റെ പ്രതികരണം.

സിറോ മലബാര്‍ സഭയിലെ വിവാദമായ ഭൂമിയിടപാടില്‍ ഏഴു വിധത്തിലുളള പിഴവുകള്‍ സംഭവിച്ചെന്ന് എറണാകുളം – അങ്കമാലി അതിരൂപത തന്നെ നേരത്തെ വിലയിരുത്തിയിരുന്നു. ഇടപാടില്‍ മുഴുവന്‍ പണവും കിട്ടും മുന്‌പേതന്നെ കൊച്ചിയിലെ കോടികള്‍ വിലമതിക്കുന്ന ഭൂമി തുണ്ടുതുണ്ടായി മുറിച്ചുവിറ്റത് അതിരൂപതയിലെ ഉത്തരവാദിത്തപ്പെട്ടവര്‍ പോലും അറിയാതെയാണെന്നായിരുന്നു സഭയുടെ വിലയിരുത്തല്‍. ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ക്കെകതിരെ ആറംഗ കമ്മീഷന്റെ അന്വേഷണവും തുടരുകയാണ്. ഇടപാടില്‍ സമൂഹ സമ്പത്തിന്റെ ദുരുപയോഗം, അഴിമതി, വിശ്വാസ വഞ്ചന, നികുതി വെട്ടിപ്പ് എന്നിവ നടന്നിട്ടുണ്ടെന്നും ഭൂമിവില്‍പനയില്‍ സഭയ്ക്ക് വലിയ നഷ്ടമുണ്ടായെന്ന് ഒരുവിഭാഗം വൈദികര്‍ ആരോപിച്ചിരുന്നു.

സാജു വര്‍ഗ്ഗീസിനെ ഇടനിലക്കാരനാക്കി 36 പേര്‍ക്കായിരുന്നു ഭൂമി കൈമാറിയിരുന്നത്. 2016 സെപ്റ്റംബര്‍ ഒന്നിനും അഞ്ചിനും ഇടയിലാണ് ഭൂമി വില്‍പ്പന നടത്തിയത്. കാക്കനാട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചായിരുന്നു ഭൂമി രജിസ്റ്റര്‍ ചെയ്തത്.

രാജ്യത്തെ ഭരണഘടനയെ ആവര്‍ത്തിച്ച് വെല്ലുവിളിക്കുന്ന ആലഞ്ചേരിയോട്; തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷ ദൈവമല്ല, കോടതി തന്നെ വിധിക്കും

ദൈവത്തിനും വിശ്വാസികള്‍ക്കുമിടയിലുള്ള ഹോട്ട് ലൈന്‍ ബന്ധത്തില്‍ ഇനി പാതിരിമാര്‍ വേണോ….? പോപ്പ് ആലോചിക്കട്ടെ…

ആലഞ്ചേരിയുടെ പടിയിറക്കത്തിന് മാര്‍പ്പാപ്പ തുടക്കം കുറിച്ചു? അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ നിയമനം നിര്‍ണായകം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍