UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘മോദി തങ്ങൾക്ക് ഡാഡി, അമ്മ മരിച്ചശേഷം മാര്‍ഗനിര്‍ദേശവും പിന്തുണയും നല്‍കിയത് അദ്ദേഹം’: എഐഎഡിഎംകെ മന്ത്രി

തമിഴ്‌നാട്ടില്‍ ബിജെപിയുമായുള്ള സഖ്യം ശക്തിപ്പെടുത്തുകയും ഒന്നിച്ച് മത്സരിക്കുകയും ചെയ്യുമെന്നും ബാലാജി കൂട്ടിച്ചേർത്തു.

സഖ്യപ്രഖ്യാപനത്തിന് പിറകെ പ്രധാനമന്ത്രി നരേന്ദമോദിയെ വാനോളം പുകഴ്ത്തി തമിഴ്‌നാട് ക്ഷീര വികസന വകുപ്പ് മന്ത്രിയും എഐഎഡിഎംകെ നേതാവുമായ കെ ടി രാജേന്ദ്ര ബാലാജി. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ ഡാഡിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

തമിഴ്നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായിരുന്ന ജയലളിത അമ്മയായിരുന്നു. അമ്മയുടെ മരണ ശേഷം അച്ഛന്റെ സ്ഥാനത്ത് നിന്ന് മോദിയാണ് ഞങ്ങൾക്ക് മാര്‍ഗനിര്‍ദേശവും പിന്തുണയും നല്‍കുന്നതന്നും രാജേന്ദ്ര ബാലാജി പറഞ്ഞു. അത് കൊണ്ടുതന്നെ ഞങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിക്കുന്നു. തമിഴ്‌നാട്ടില്‍ ബിജെപിയുമായുള്ള സഖ്യം ശക്തിപ്പെടുത്തുകയും ഒന്നിച്ച് മത്സരിക്കുകയും ചെയ്യുമെന്നും ബാലാജി കൂട്ടിച്ചേർത്തു.

തമിഴ്നാട്ടില്‍ ബിജെപിയുമായി എഐഎഡിഎംകെ സഖ്യം പ്രഖ്യാപിച്ച ശേഷം വിരുതുന​ഗർ ജില്ലയിലെ പാർട്ടി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയലളിതയുടെ തീരുമാനം തീർത്തും വ്യത്യസ്തമായിരുന്നു. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ അമ്മയുടെ അസാന്നിധ്യത്തിൽ മോദി തങ്ങൾക്ക് പിതാവിന്റെ സ്ഥാനത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2014ലെ തിരഞ്ഞെടുപ്പിൽ മോദിയുടെ നേതൃത്വത്തിനെ പരസ്യമായി ചോദ്യം ചെയ്ത വ്യക്തികൂടിയായികുന്നു എഐഎഡിഎംകെ മേധാവിയായിരുന്ന ജയലളിത. ഗുജറാത്തിലെ മോദിയാണോ അതോ തമിഴ്നാട്ടിലെ ലേഡിയാണോ മികച്ച ഭരണാധികാരിയെന്ന തരത്തിൽ ഉള്‍‌പ്പെടെ താരതമ്യത്തിന് പോലും ജയലളിത മുതിർന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍