UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നടന്‍ വിക്രമിന്റെ മകന്‍ ധ്രുവിന്റെ കാര്‍ ഓട്ടോയിലിടിച്ച് അപകടം; ഒരാള്‍ക്ക് പരിക്ക്

ധ്രുവ് ഓടിച്ചിരുന്ന കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് ഓട്ടോറിക്ഷകളില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാലിന് പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ ചികില്‍സയിലാണ്

തമിഴ് സൂപ്പര്‍ താരം വിക്രത്തിന്റെ മകന്‍ ധ്രുവ് സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ഓട്ടോയിലിടിച്ച് അപകടം. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്ക്. ചെന്നൈയിലെ തേനാംപേട്ടില്‍ ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ധ്രുവ് ഓടിച്ചിരുന്ന കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് ഓട്ടോറിക്ഷകളില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാലിന് പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ ചികില്‍സയിലാണ്. ചെന്നൈ സിറ്റി പൊലീസ് കമ്മിഷണറുടെ വസതിക്കു സമീപമായിരുന്നു അപകടം.
അതേസമയം ധ്രുവ് മദ്യപിച്ചിരുന്നതായും അപകടത്തെ തുടര്‍ന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതതായും മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുണ്ട്. സൂപ്പര്‍ സംവിധായകന്‍ ബാലയുടെ പുതിയ ചിത്രമായ ‘വര്‍മ’യിലൂടെ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണു ധ്രുവ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍