UPDATES

സയന്‍സ്/ടെക്നോളജി

ഡ്രോണ്‍ ഉപയോഗത്തിന് നിയന്ത്രണം; ഡിസംബര്‍ ഒന്നുമുതല്‍ പുതിയ ഡ്രോണ്‍ പോളിസി

എല്ലാവിഭാഗം ഡ്രോണുകള്‍, പൈലറ്റ്, ഉടമസ്ഥന്‍ എന്നിവ ഡിജിറ്റല്‍ സ്‌കൈ എന്ന സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ പ്ലാറ്റഫോമില്‍ വണ്‍ ടൈം രെജിസ്‌ട്രേഷന്‍ ചെയ്യണം.

രാജ്യത്തെ ഡ്രോണ്‍ ഉപയോഗങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ലക്ഷ്യമിട്ട് ഡ്രോണ്‍ പോളിസി തയ്യാറാവുന്നു. അനുമതിയും നിയന്ത്രണവും എല്ലാം ഡിജിറ്റല്‍ സ്‌കൈ എന്ന ഓണ്‍ലൈന്‍ പ്ലാറ്റഫോമില്‍ വരുന്ന വിധത്തില്‍ ഡിസംബര്‍ ഒന്നുമുതലാണ് നിയന്ത്രണങ്ങള്‍ നടപ്പാക്കുക. ഇതിന്റെ ഭാഗമായി എല്ലാവിഭാഗം ഡ്രോണുകള്‍, പൈലറ്റ്, ഉടമസ്ഥന്‍ എന്നിവ ഡിജിറ്റല്‍ സ്‌കൈ എന്ന സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ പ്ലാറ്റഫോമില്‍ വണ്‍ ടൈം രെജിസ്‌ട്രേഷന്‍ ചെയ്യണം.

ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന നാനോ വിഭാഗത്തിലുള്‍പ്പെടെയുള്ള ഡ്രോണുകള്‍ക്കു യൂണിക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (UIN) ലഭ്യമാക്കും. അതിനു ശേഷമുള്ള ഓരോ പറക്കലിനും മൊബൈല്‍ ആപ്പ് വഴി അധികൃതരുടെ അനുമതി വാങ്ങുകയും ചെയ്യേണ്ടിവരും. അനുമതി ലഭിക്കാത്ത പക്ഷം ടേക്ക്ഓഫ് ചെയ്യാന്‍ സാധിക്കില്ല.

എന്നാല്‍, അനുമതി ലഭ്യമായാലും പോളിസിയില്‍ പറയുന്ന മാനദണ്ഡങ്ങള്‍ പ്രകാരം മാത്രമായിരിക്കും ഡ്രോണുകളുടെ പ്രവര്‍ത്തനം. ഇതുപ്രകാരം ഡ്രോണ്‍ കാണാവുന്ന ദൂരത്തിലും പകല്‍ സമയങ്ങളില്‍ 400 അടി ഉയരത്തിലും മാത്രമേ പറപ്പിക്കാവൂ. കൂടാതെ ഡ്രോണ്‍ ഉപയോഗിക്കാവുന്ന ഇടങ്ങളെ റെഡ്, യെല്ലോ, ഗ്രീന്‍ എന്നിങ്ങനെ സോണുകളായും തിരിച്ചിട്ടുണ്ട്. ഇതില്‍ രാജ്യത്തെ തന്ത്ര പ്രധാന മേഖലകളായ റെഡ് സോണില്‍ ഡ്രോണുകള്‍ക്ക് പറക്കാന്‍ അനുമതി ഉണ്ടായിരിക്കില്ല. എയര്‍പോര്‍ട്ട് പരിസരം, രാജ്യാതിര്‍ത്തി, സംസ്ഥാന ഭരണസിരാകേന്ദ്രങ്ങള്‍, തന്ത്രപ്രധാന മേഖലകള്‍, മിലിറ്ററി ഏരിയ എന്നിവിടങ്ങളാണ് റെഡ് സോണില്‍ പെടുന്ന സ്ഥലങ്ങള്‍.

നിയന്ത്രണങ്ങളോടെ ഡ്രോണുകള്‍ ഉപയോഗിക്കാവുന്ന മേഖലകളാണ് യെല്ലോ സോണി്ല്‍ ഉള്‍പ്പെടുന്നത്. ഇവിടങ്ങളില്‍ ഡ്രോണ്‍ പറപ്പിക്കുന്നതിനു മുന്‍കൂര്‍ അനുമതി ആവശ്യമാണ്. എന്നാല്‍ നിയന്ത്രണങ്ങളില്ലാത്ത മേഖലയാണ് ഗ്രീന്‍ സോണ്‍ ഇവിടങ്ങളില്‍ ഓട്ടോമാറ്റിക് അനുമതി ലഭ്യമാവും.

കേരളാ പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച വിവരങ്ങളുടെ പൂര്‍ണരൂപം

ഇനി മുതല്‍ ഡ്രോണ്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്.
ഡിസംബര്‍ ഒന്നുമുതല്‍ പുതിയ ഡ്രോണ്‍ പോളിസി നിലവില്‍ വരുന്നു.

‘ഡ്രോൺ റെഗുലേഷൻസ് 1.0’, ഇന്ത്യയിലെ ആദ്യത്തെ ഡ്രോൺ പോളിസി. അനുമതിയും നിയന്ത്രണവും എല്ലാം ഡിജിറ്റൽ സ്കൈ എന്ന ഓൺലൈൻ പ്ലാറ്റഫോമിൽ ഡിസംബർ ഒന്നുമുതൽ സ്മാർട്ടായി പറക്കാൻ ഒരുങ്ങുകയാണ് ഇന്ത്യന്‍ ഡ്രോണ്‍ ലോകം

ഡ്രോൺ ക്ലാസിഫിക്കേഷൻ : ഡ്രോണുകളെ ഭാരത്തിൻ്റെ അടിസ്ഥാനത്തിൽ അഞ്ചായി തരംതിരിച്ചിരിക്കുന്നു

നാനോ : 250 ഗ്രാമോ അതിൽ താഴെയോ ഉള്ളവ
മൈക്രോ : 250 ഗ്രാമിനു് മുകളിൽ രണ്ടു കിലോഗ്രാംവരെ
മിനി : രണ്ടുകിലോഗ്രാമിനുമുകളിൽ 25കിലോഗ്രാം വരെ
സ്‌മോൾ : 25 കിലോഗ്രാമിനുമുകളിൽ 150 കിലോഗ്രാം വരെ
ലാർജ് : 150 കിലോഗ്രാമിനുമുകളിൽ

എങ്ങിനെയാണ് രജിസ്റ്റർ ചെയ്യേണ്ടത് ?

ഡ്രോൺ, പൈലറ്റ്, ഉടമസ്ഥൻ എന്നിവ ഡിജിറ്റൽ സ്കൈ എന്ന സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റഫോമിൽ വൺ ടൈം രെജിസ്ട്രേഷൻ ചെയ്യണം. ഇങ്ങനെ രജിസ്റ്റർ ചെയ്യുന്ന നാനോ വിഭാഗത്തിലുൾപ്പെടെയുള്ള ഡ്രോണുകൾക്കു യൂണിക് ഐഡന്റിഫിക്കേഷൻ നമ്പർ ( UIN ) ലഭിക്കും. അതിനു ശേഷമുള്ള ഓരോ പറക്കലിനും മൊബൈൽ ആപ്പ് വഴി അനുമതി വാങ്ങേണ്ടതുണ്ട്. അനുമതി ലഭിക്കാത്ത സ്ഥലങ്ങളിൽ ടേക്ക്ഓഫ് ചെയ്യാൻ സാധിക്കില്ല.

നാനോ ഡ്രോണുകൾ അല്ലാത്ത എല്ലാ ഡ്രോണുകൾക്കും അനുമതിലഭിക്കുവാൻ നിർബന്ധമായും ഉണ്ടായിരിക്കേണ്ട കാര്യങ്ങൾ :-

GNSS (GPS ) – ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം
Return-To-Home (RTH) – റിട്ടേൺ ഹോം ഫീച്ചർ
Anti-collision light – ഡ്രോണിൻ്റെ താഴെ ഉള്ളലൈറ്റ്
ID-Plate – ഡ്രോണിൽ മോഡൽ,സീരിയൽ നമ്പർ എന്നീ വിവരങ്ങൾ എഴുതിയിരിക്കണം

Flight controller with flight data logging capability – ഡ്രോണിൻ്റെ വിവരങ്ങൾ സംഭരിക്കാൻ ശേഷിയുള്ള റിമോർട്ട് കൺട്രോൾ

Radio Frequency ID and SIM/ No-Permission No Take off (NPNT) – ഡ്രോണിൻ്റെ റേഡിയോ ഫ്രീക്യുൻസി വിവരങ്ങൾ/ സിം

അനുമതി ലഭിച്ചാലും പാലിക്കേണ്ട മാനദണ്ഡങ്ങൾ
ഡ്രോൺ കാണാവുന്ന ദൂരത്തിലും പകൽ സമയങ്ങളിൽ 400ft അടി ഉയരത്തിലും മാത്രമേ പറപ്പിക്കാവൂ.

ഡ്രോൺ പറപ്പിക്കാവുന്ന സ്ഥലങ്ങളെ മൂന്ന് സോണുകളായി തരംതിരിച്ചിരിക്കുന്നു :-

1 .റെഡ് സോൺ :
ഡ്രോൺ നിരോധിത മേഖല – അനുമതി ലഭിക്കില്ല.

എയർപോർട്ട് പരിസരം, രാജ്യാതിർത്തി, സംസ്ഥാന ഭരണസിരാകേന്ദ്രങ്ങൾ, തന്ത്രപ്രധാന മേഖലകൾ
മിലിറ്ററി ഏരിയ.

2 .യെല്ലോ സോൺ :
നിയന്ത്രിത മേഖല – ഡ്രോൺ പറപ്പിക്കുന്നതിനു മുൻപായി അനുമതി ആവശ്യമാണ്.

3 . ഗ്രീൻ സോൺ :
നിയന്ത്രണങ്ങളില്ലാത്ത മേഖല – ഓട്ടോമാറ്റിക് അനുമതി ലഭിക്കും.

കടപ്പാട്: ഏഷ്യാനെറ്റ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍