UPDATES

വാര്‍ത്തകള്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടിക്ക് അനുമതി നിഷേധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

എന്നാല്‍ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നുവെന്ന കാരണത്താല്‍ അനുമതി നല്‍കാനാവില്ലെന്നാമ് ടിക്കാറാം മീണ പ്രതികരിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടിയ്ക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അനുമതി നിഷേധിച്ചു. കണ്‍സ്യൂമര്‍ ഫെഡിന്റെ സ്റ്റുഡന്റസ് മാര്‍ക്കറ്റിന്റെ സംസ്ഥാന തല ഉദ്ഘാടനത്തിനാണ് അനുമതി നിഷേധിച്ചത്. ഉദ്ഘാടനം പിണറായി വിജയനും അധ്യക്ഷന്‍ കടകംപ്പള്ളി സുരേന്ദ്രനുമായിരുന്നു നിശ്ചയിച്ചിരുന്നത്.

എന്നാല്‍ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നുവെന്ന കാരണത്താല്‍ അനുമതി നല്‍കാനാവില്ലെന്നാമ് ടിക്കാറാം മീണ പ്രതികരിച്ചത്. മെയ് 6 മുതല്‍ ജൂണ്‍ 30 വരെ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 600 കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്കുള്ള പ്രത്യേക മാര്‍ക്കറ്റ് തുറക്കാനുള്ള പദ്ധതിയായിരുന്നു കണ്‍സ്യൂമര്‍ ഫെഡിന്റെ സ്റ്റുഡന്റസ് മാര്‍ക്കറ്റ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍