UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിരീശ്വരവാദിയായ കരുണാനിധിക്ക് ജന്മനാട്ടില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നു

ഡിഎംകെയിലെ സ്ത്രീ കൂട്ടായ്മയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ചെന്നൈയില്‍ ദ്രാവിഡ രാഷ്ട്രീയത്തിന്റെ വക്താവും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ കെ.കരുണാനിധിയുടെ പേരില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നു. ഡിഎംകെ സ്ഥാപകനായ കരുണാനിധി നിരീശ്വരവാദത്തെ ഉയര്‍ത്തിക്കാട്ടിയ വ്യക്തിയായിരുന്നു.

നാമാക്കല്ലിലെ ഗ്രാമത്തിലാണ് കലൈഞ്ജര്‍ കരുണാനിധിക്ക് വേണ്ടി ക്ഷേത്രം നിര്‍മ്മിക്കുന്നത്. തമിഴ്നാട്ടിലെ ദളിത് വിഭാഗമായ ‘അരുന്ധതിയാര്‍’ സമൂഹത്തില്‍ പെട്ടവരാണ് കരുണാനിധിക്ക് വേണ്ടി ക്ഷേത്രം നിര്‍മ്മിക്കുന്നത്.

കരുണാനിധിയുടെ ഭരണ കാലത്ത് അരുന്ധതിയാര്‍ വിഭാഗത്തിലുള്ളവര്‍ക്ക് വിദ്യാഭ്യാസത്തിലും സര്‍ക്കാര്‍ ജോലികളിലും മൂന്ന് ശതമാനം പ്രത്യേക സംവരണം നല്‍കിയതിന് നന്ദി സൂചകമായാണ് ക്ഷേത്രം നിര്‍മ്മിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്.

30 ലക്ഷം മുടക്കിയാണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്. ഡിഎംകെയിലെ സ്ത്രീ കൂട്ടായ്മയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

2009 ലായിരുന്നു അരുന്ധതിയാര്‍ ജാതിയില്‍ പെട്ടവര്‍ക്കായി പ്രത്യേക സംവരണം കരുണാനിധിയുടെ സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയത്.
വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് 2018 ഓഗസ്റ്റ് ഏഴിനാണ് ചെന്നൈ കാവേരി ആശുപത്രിയില്‍ വെച്ചായിരുന്നു കരുണാനിധി മരണപ്പെട്ടത്. ദ്രാവിഡ രാഷ്ട്രീയത്തിലെ ഒരു യുഗമാണ് കരുണാനിധിയുടെ വേര്‍പാടോടെ അവസാനിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍