UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഫ്ഗാനില്‍ ഇന്ത്യാക്കാരനുള്‍പ്പെടെ മൂന്നുപേരെ തീവ്രവാദികള്‍ കൊലപ്പെടുത്തി

വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇവരെ തട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് കാബുളിലെ മുസ്സാഹി ജില്ലയില്‍ നിന്ന് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

ഇന്ത്യക്കാരുള്‍പ്പെടെ മൂന്നുപേരെ അഫ്ഗാനില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതായി റിപോര്‍ട്ട്. ഭക്ഷ്യോല്‍പന്ന നിര്‍മാണ-വിതരണ കമ്പനിയായ സോഡെസോയിലെ ജീവനക്കാരാണ് കൊല്ലപ്പെട്ടതെന്നാണ് റിപോര്‍ട്ട്. മലേഷ്യന്‍, മാസിഡോണിയന്‍ പൗരന്‍മര്‍ക്കൊപ്പമാണ് ഇന്ത്യക്കാരെനെയും സംഘം തട്ടിക്കൊണ്ട് പോയി വധിച്ചതെന്നാണ് വിവരം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇവരെ തട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് കാബുളിലെ മുസ്സാഹി ജില്ലയില്‍ നിന്ന് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

മൃതദേഹങ്ങളില്‍ നിന്നും കണ്ടെത്തിയ രേഖകള്‍ പ്രകാരമമാണ് കൊല്ലപ്പെട്ടരെ തിരിച്ചറിഞ്ഞിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവരുടെ കമ്പനിയുമായി ബന്ധപ്പെട്ട് വരികയാണെന്നും അധികൃതര്‍ പറയുന്നു. ഇവരുടെ വ്യക്തിഗത വിവരങ്ങള്‍ ഇതു വരെ ലഭിച്ചിട്ടില്ല. ലോകത്തതന്നെ ഏറ്റവും വലിയ ഭക്ഷ്യോല്‍പ്പന്ന വിതരണ കമ്പനിയാണ് സോഡെസോ.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍