UPDATES

കേരള തീരത്തെ തീവ്രവാദ ഭീഷണി: സുരക്ഷാ ഏജന്‍സികളുമായി പോലീസ് മേധാവി കൂടിക്കാഴ്ച നടത്തി

ഭീഷണി നേരിടുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമായി സംസ്ഥാനതലത്തിൽ ഏകോപിപ്പിക്കുന്നതിനുള്ള കോര്‍ഡിനേറ്ററായി സെക്യൂരിറ്റി വിഭാഗം ഐ.ജി ജി. ലക്ഷ്മണിനെ ചുമതലപ്പെടുത്തി.

ശ്രീലങ്കൻ സ്ഫോടന പരമ്പരകൾക്ക് ശേഷം ഉടലെടുത്ത സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ലക്ഷദ്വീപ് ലക്ഷ്യമാക്കി നീങ്ങുന്നതായുള്ള രഹസ്യാന്വേണ ഏജൻസികളുടെ റിപ്പോർട്ടുകൾക്ക് പിറകെ നടപടികൾ കർശനമാക്കി കേരള പോലീസ്. ഇതിന്റെ ഭാഗമായി സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ വിവിധ സുരക്ഷാ ഏജന്‍സികളിലെ ഉന്നതരുമായി ചര്‍ച്ച നടത്തി. നിലവില്‍ സീകരിച്ചിട്ടുള്ള സുരക്ഷാ നടപടികള്‍ അവലോകനം ചെയ്യുന്നതായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ടയെന്ന് റിപ്പോർട്ടുകൾ പറയുന്നു.

തീവ്രവാദ ഭീഷണി നേരിടുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമായി സംസ്ഥാനതലത്തിൽ ഏകോപിപ്പിക്കുന്നതിനുള്ള കോര്‍ഡിനേറ്ററായി സെക്യൂരിറ്റി വിഭാഗം ഐ.ജി ജി. ലക്ഷ്മണിനെ ചുമതലപ്പെടുത്തി. സുരക്ഷാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് എല്ലാ ഐ.ജിമാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ അധികൃതര്‍ക്കും തീരദേശത്തെ പൊലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, സുരക്ഷാ ഏജന്‍സികളിലെ ഉന്നതരുമായുള്ള കൂടിക്കാഴ്ചകൾക്ക് പിറകെ ഇന്ത്യന്‍ തീര സംരക്ഷണ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും സംസ്ഥാന പോലീസ് മേധാവി പ്രത്യേകം കൂടിക്കാഴ്ച നടത്തി. ഭീഷണി നേരിടുന്നതിന് എല്ലാ സഹായവും അവര്‍ വാഗ്ദാനം ചെയ്തെന്നാണ് റിപ്പോർട്ട്.

15 ഓളം തീവ്രവാദികൾ കടൽമാർഗം ലക്ഷദ്വീപ് വഴി കേരള തീരത്തേക്ക് കടക്കാൻ ശ്രമിച്ചേക്കാം എന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തകൾ. ഇതോടെ കേരള തീരങ്ങളിൽ കനത്ത ജാഗ്രത പാലിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇന്‍റലിജൻസും നിർദേശം നൽകിയതായി റിപ്പോർട്ട്. കേരള തീരത്ത് സംശയകരമായി ബോട്ടുകള്‍ കണ്ടെത്തിയാല്‍ കോസ്റ്റ് ഗാര്‍ഡ്, നേവി, പൊലീസ് എന്നിവരെ അറിയിക്കാനും നിർദേശിച്ചിട്ടുരുന്നു.

ഇടതുപക്ഷത്തിന് എന്ത് പുതിയ അജണ്ടയാണുള്ളത്? ശബരിമല-നവോത്ഥാനത്തില്‍ മുഖ്യമന്ത്രിയെ വരെ അവര്‍ തോല്‍പ്പിച്ചു: സണ്ണി എം. കപിക്കാട് സംസാരിക്കുന്നു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍