UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അറസ്റ്റില്‍ സന്തോഷം: ഇനിയും കടമ്പകള്‍ ഏറെ; പിന്തുണയ്ക്ക് നന്ദിയെന്നും കന്യാസ്ത്രീയുടെ കൂടുംബം

സഭയുള്‍പ്പെടുള്ള അധികൃതര്‍ നീതി നിഷേധിച്ചപ്പോഴാണ് തെരുവില്‍ സമരത്തിനിറങ്ങേണ്ടിവന്നത്.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയത പോലീസ് നടപടിയില്‍ സന്തോഷമുണ്ടെന്ന് പരാതിക്കാരിയുടെ കുടുംബം. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ നീതിപൂര്‍വം പ്രവര്‍ത്തിച്ച പോലീസിനോട് നന്ദിയുണ്ടെന്നും കുടുംബം പ്രതികരിച്ചു.

സഭയുള്‍പ്പെടുള്ള അധികൃതര്‍ നീതി നിഷേധിച്ചപ്പോഴാണ് തെരുവില്‍ സമരത്തിനിറങ്ങേണ്ടിവന്നത്. നിയമനടപടികള്‍ ഉള്‍പ്പെടെ ഇനിയും മുന്നോട്ടുപോവാനുണ്ട്, ഇക്കാര്യങ്ങളില്‍ പൊതുജനം നല്‍കിയ പിന്തുണ തുടര്‍ന്നും വേണമെന്നും കന്യാസ്തീയുടെ സഹോദരി മാധ്യമങ്ങളോട് പ്രതികരിച്ചു.

കന്യാസ്ത്രീക്ക് നീതിതേടിയുള്ള സമരം വിജയിപ്പിക്കുന്നതിനായി പ്രവര്‍ത്തിച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് സമരത്തിന് നേതൃത്വം നല്‍കിയ കന്യാസ്ത്രീകള്‍ പ്രതികരിച്ചു. ബിഷപ്പിനെ അറസ്റ്റ് ചെയ്ത അന്വേഷണസംഘത്തോടും പിന്തുണ നല്‍കിയ മാധ്യമങ്ങളോടും പ്രത്യേകം നന്ദി പറയുന്നു. സമരത്തിന്റെ പേരില്‍ എന്തു പ്രശ്‌നം ഉണ്ടായാലും ധിരതയോടെ നേരിടും. ഞങ്ങളെ സംരക്ഷിക്കേണ്ട സഭ തള്ളിപ്പറഞ്ഞു. ഇനി ആരേയും ഭയമില്ല. സഭയുടെ ഭാഗത്ത് നിന്ന് എന്ത് നടപടി വന്നാലും നേരിടുമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.

അതേസമയം, ബിഷപ്പിന്റെ അറസ്റ്റ് വ്യക്തതമായതോടെ 14 ദിവസമായി കൊച്ചിയിലെ നടന്നുവരുന്ന സമരം കന്യാസ്ത്രീകള്‍ ഇന്ന് ഉച്ചക്ക് ശേഷം അവസാനിപ്പിക്കും.

അവര്‍ തിരിച്ചു പോവുകയാണ്; ഫ്രാങ്കോയുടെ അറസ്റ്റില്‍ തീരുമോ ഈ ‘ചരിത്ര വനിത’കള്‍ക്കുള്ള പിന്തുണ?

ബിഷപ്പ് കോട്ടയം പോലീസ് ക്ലബില്‍: ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും, കനത്ത സുരക്ഷ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍