UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അനാചാരങ്ങള്‍ ഉയര്‍ത്തുന്ന തന്ത്രസമുച്ചയം കത്തിക്കണം; തന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണം: ആദിവാസി അവകാശ പുനസ്ഥാപന സമിതി

കോടതിയലക്ഷ്യ നടപടി കൂടാതെ, ഭരണഘടനയുടെ 17ാം വകുപ്പ് അനുസരിച്ച് കുറ്റകരമാക്കിയ അയിത്താചരണത്തിന്റെ പേരില്‍ തന്ത്രി കുറ്റവാളിയാണെന്നും സമിതി പറഞ്ഞു.

ശബരിമലയില്‍ യുവതികൾ പ്രവേശിച്ചതിനെ തുടര്‍ന്ന് ശുദ്ധികലശം എന്ന അയിത്താചരണം നടത്തിയത് കുറ്റകൃത്യമാണെന്ന് ശബരിമല ആദിവാസി അവകാശ പുന:സ്ഥാപന സമിതി. അഡ്വ: ബിന്ദു, കനകദുര്‍ഗ എന്നിവര്‍ ശബരിമലയിലെത്തിയതിന് പിറകെ ശുദ്ധികലശം നടത്തിയതിലൂടെ സുപ്രീം കോടതി വിധി ലംഘിക്കുകയാണ് ചെയ്തത്. ഇതോടെ ക്രമിനില്‍ കുറ്റം ചെയ്യുകയും ശബരിമല തന്ത്രി ചെയ്തിട്ടുള്ളത്. അതിനാൽ തന്ത്രിക്കെതിരെ കേസെടുത്ത് പ്രൊസിക്യൂട്ട് ചെയ്യാന്‍ തയ്യാറാവണമെന്നും സമിതി ആവശ്യപ്പെട്ടു. കോടതിയലക്ഷ്യ നടപടി കൂടാതെ, ഭരണഘടനയുടെ 17ാം വകുപ്പ് അനുസരിച്ച് കുറ്റകരമാക്കിയ അയിത്താചരണത്തിന്റെ പേരില്‍ തന്ത്രി കുറ്റവാളിയാണെന്നും സമിതി പറഞ്ഞു.

അനാചാരങ്ങള്‍ ഉല്‍ഘോഷിക്കുന്ന തന്ത്രസമുച്ചയം മാത്രം അംഗീകരിക്കുന്ന വ്യക്തിയാണ് തന്ത്രി സുപ്രീം കോടതി വിധിയോ, ഭരണഘടനയോ അംഗീകരിക്കുന്ന ആളല്ല. നിയമവാഴ്ച അംഗീകരിക്കുന്നതിന് പകരം, സമുദായിക സംഘര്‍ഷങ്ങള്‍ക്ക് കാരണക്കാരനുമാണ് നിലവിലെ സാഹചര്യത്തിൽ തന്ത്രിയെന്നും സംഘടനാ നേതാക്കൾ ആരോപിച്ചു.

ബ്രാഹ്മമണ്യവിരുദ്ധ-ജാതിവിരുദ്ധ നവോത്ഥാന സമരത്തിന്റെ ഭാഗമായി ജനുവരി 14ന് കോട്ടയത്ത് സംസ്ഥാന തല കണ്‍വെണ്‍ഷന്‍ സംഘടിപ്പിക്കുമെന്ന് ശബരിമല ആദിവാസി അവകാശ പുന:സ്ഥാപന സമിതി പറഞ്ഞു. ജാതിവിരുദ്ധ നവോത്ഥാന സമരത്തിന്റെ ഭാഗമായി തന്ത്രസമുച്ചയം പ്രതീകാത്മകമായി കത്തിക്കുമെന്നും ശബരിമല ആദിവാസി നേതാക്കളായ എം. ഗീതാനന്ദന്‍, എം.ഡി തോമസ്, ഭൂസംരക്ഷണ സമിതി ചെയര്‍മാന്‍ സണ്ണി എം കപിക്കാട്. ആദിജനസഭ നേതാവ് സി.ജെ തങ്കച്ചന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍