UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഭര്‍ത്താവുമായി സംസാരിച്ചുകൊണ്ടിരിക്കെ വലിയ സ്ഫോടന ശബ്ദം കേട്ടു, പിന്നീട് എല്ലാം നിശബ്ദം’; കൊല്ലപ്പെട്ട ജവാന്റെ അവസാന ഫോൺ സംഭാഷണത്തെക്കുറിച്ച് ഭാര്യ

ഭർത്താവുൾപ്പെടെ കൊല്ലപ്പെട്ട ആക്രമണത്തെ തല്‍സമയം അനുഭവിച്ച അറിഞ്ഞതിന്റെ നടുക്കത്തിലാണ് സിആർപിഎഫ് ജവാൻ പ്രദീപ് സിങ്ങ് യാദവിന്റെ ഭാര്യ നിരജ് ദേവി.

പുൽവാമയിൽ 39 സൈനികരുടെ മരണത്തിന് ഇടയാക്കിയ ചാവേർ ആക്രമണത്തിന്റെ ഞെട്ടലിലാണ് രാജ്യം. എന്നാൽ തന്റെ ഭർത്താവുൾപ്പെടെ കൊല്ലപ്പെട്ട ആക്രമണത്തെ തല്‍സമയം അനുഭവിച്ച അറിഞ്ഞതിന്റെ നടുക്കത്തിലാണ് സിആർപിഎഫ് ജവാൻ പ്രദീപ് സിങ്ങ് യാദവിന്റെ ഭാര്യ നിരജ് ദേവി.

വ്യാഴാഴ്ച വവൈകീട്ടോടെയാണ് പ്രദീപ് സിങ്ങ് യാദവിന്റെ ഫോൺവിളിയെത്തിയത്. സംസാരിക്കുന്നതിനിടെയാൻണ് വൻ സ്ഫോടനം ശബ്ദം കേട്ടത്. പിന്നീട് നിശബ്ദതയായിരുന്നു. തിരിച്ചുവിളിച്ചപ്പോള്‍ കിട്ടിയില്ലെന്നും നീരജ പറയുന്നു. കുറച്ച് സമയത്തിന് ശേഷം തന്നെ തേടി മറ്റൊരു വിളിയെത്തി. അത് സിആര്‍പിഎഫ് ആസ്ഥാനത്ത് നിന്നായിരുന്നു പ്രദീപ് സിങ്ങ് യാദവിന്റെ മരണവാർത്തായാണ് അവർക്ക് അറിയിക്കാനുണ്ടായിരുന്നതെന്നും കരഞ്ഞു കലങ്ങിയ കണ്ണുകളോടെ നിരജ പറയുന്നു.

കാൺപൂരിലെ കല്യാൺപൂർ പ്രദേശത്ത് ബരാഷിരോഹി ഗ്രമത്തിലാണ് പ്രദീപ് സിങ്ങ് യാദവിന്റെ കുടുംബം താമസിക്കുന്നത്. നീരജയുടെ മാതാവും മക്കളായ സുപ്രിയ (10) സോന (2) എന്നിവരാണ് വീട്ടിലുള്ളത്. രണ്ടു വയസ്സുകാരിയായ സോനയോടായിരുന്നു പ്രതീപ് സിങ്ങ് ആദ്യം സംസാരിച്ചത്. 10 മിനിറ്റോളം മക്കളുമായി പ്രതീപ് സംസാരിച്ചു. ഇതിന് ശേഷമാണ് പ്രതീപ് സിങ്ങ് നീരജക്ക് ഫോൺ ലഭിച്ചത് പിറകെയായിരുന്നു സ്ഫോടനം.

ഈ മാസം ആദ്യമാണ് പ്രദീപ് അവധിക്ക് നാട്ടിലെത്തി മടങ്ങിയതെന്ന് സഹോദരൻ സോനു പറയുന്നു. സഹോദരന്റെ ജീവത്യാഗത്തെ തങ്ങൾക്ക് അഭിമാനമുണ്ട്. ഇതോടൊപ്പം കനത്ത പ്രതിഷേധമുണ്ടെന്നും സഹോദരൻ പറയുന്നു. ആക്രമണത്തിന് രാജ്യ കനത്ത തിരിച്ചടി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറയുന്നു. പ്രദീപ് സിങ്ങ് യാദവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്നാണ് വിവരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍