UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യയിലെ ആദ്യത്തെ പുഴയ്ക്ക് അടിയിലൂടെയുള്ള യാത്രതുരങ്കം നിര്‍മ്മിക്കാന്‍ ബേപ്പൂര്‍!

വലിയ കപ്പലുകള്‍ യാത്ര ചെയ്യുന്ന കപ്പല്‍ച്ചാല്‍ ഈ ഭാഗത്തിലൂടെ കടന്നുപോകുന്നതിനാല്‍ ബേപ്പൂരില്‍ പുഴക്ക് കുറുകെ ഒരു പാലം നിര്‍മ്മിക്കുക എന്നത് പ്രായോഗികമല്ല

ഇന്ത്യയിലെ ആദ്യത്തെ പുഴയ്‌ക്കടിയിലൂടെയുള്ള അണ്ടര്‍വാട്ടര്‍ പദ്ധതി നടപ്പിലാക്കാന്‍ ബേപ്പൂര്‍ ഒരുങ്ങുന്നു. ബേപ്പൂരില്‍ ചാലിയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കാന്‍ പലമാര്‍ഗങ്ങളും പരിശോധിച്ചതില്‍ പുഴയ്ക്ക് അടിയിലൂടെയുളള യാത്രാ തുരങ്കമാണ് ഏറ്റവും അനുയോജ്യമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് പദ്ധതി നടപ്പിലാക്കാന്‍ ബേപ്പൂര്‍ എംഎല്‍എ വികെസി മമ്മദ്കോയയുടെ നേതൃത്വത്തില്‍ നടപടികള്‍ക്ക് ഒരുങ്ങുന്നത്. ഈ പാത യാഥാര്‍ത്ഥ്യമായാല്‍ കോഴിക്കോട് നിന്നും എറണാകുളത്തേക്കുളള യാത്രാദൂരത്തില്‍ 45 കിലോമീറ്ററോളമാണ് കുറവ് വരുക. കൂടാതെ ബേപ്പൂരില്‍ നിന്ന് ചാലിയത്തെത്താന്‍ 8 കിലോമീറ്ററോളം അധികമായി സഞ്ചരിക്കേണ്ട അവസ്ഥയാണുളളത്.

കോഴിക്കോട് ഹാര്‍ബര്‍ എഞ്ചിനീയറിങ്ങ് വകുപ്പിനോട് പുഴയ്ക്ക് അടിയിലൂടെയുളള തുരങ്കപാതയുടെ രൂപരേഖ തയ്യാറാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്ന അടിസ്ഥാനത്തില്‍ അവര്‍ പ്രാരംഭ രൂപരേഖ സമര്‍പ്പിച്ചിരുന്നു. വലിയ കപ്പലുകള്‍ യാത്ര ചെയ്യുന്ന കപ്പല്‍ച്ചാല്‍ ഈ ഭാഗത്തിലൂടെ കടന്നുപോകുന്നതിനാല്‍ ബേപ്പൂരില്‍ പുഴക്ക് കുറുകെ ഒരു പാലം നിര്‍മ്മിക്കുക എന്നത് പ്രായോഗികമല്ല. അതിനാല്‍ ഏറ്റവും പ്രയോഗികമായത്, 400 മീറ്റര്‍ ദൂരത്തില്‍ ചാലിയാര്‍ പുഴയുടെ അടിത്തട്ടിലൂടെയാണ് യാത്രാതുരങ്കം നിര്‍മ്മിക്കുക എന്നതാണ്.

ഏഴര മീറ്ററില്‍ റോഡും ഇരുവശത്തും നടപ്പാതയുമുള്‍പ്പെടെ 10.5 മീറ്റര്‍ വീതിയിലുള്ള പാതയാണ് വിഭാവനം ചെയ്തിട്ടുളളത്. പദ്ധതി യാഥാര്‍ത്ഥ്യ മായാല്‍ ഇന്ത്യയിലെ തന്നെ പുഴയ്ക്കടിയിലൂടെയുളള ആദ്യ തുരങ്ക പാതയാവും ചാലിയാറിന് കുറുകെ വരുന്നത്. ബേപ്പൂര്‍ തുറമുഖത്തിന്റെ ഭാവി വികസനവും വിനോദ സഞ്ചാര സാധ്യതകളും കൂടി കണക്കിലെടുത്തുകൊണ്ടാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. യാത്രാതുരങ്കത്തിന്റെ പ്രാരംഭച്ചെലവ് മാത്രം 356 കോടിയാണ് പ്രതീക്ഷിക്കുന്നത്.

ഈ പദ്ധതി സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതിനായിട്ടുള്ള പ്രെപ്പോസല്‍ കേരള മുഖ്യമന്ത്രി, ധനകാര്യ വകുപ്പ് മന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, മത്സ്യബന്ധന തുറമുഖ വകുപ്പ് മന്ത്രി എന്നിവരെ വികെസി മമ്മദ്കോയ നേരിട്ട് കണ്ട് സമര്‍പ്പിച്ചുണ്ട്. 400 മീറ്റര്‍ ദൂരത്തില്‍ ചാലിയാര്‍ പുഴയുടെ അടിത്തട്ടിലൂടെയാണ് യാത്രാതുരങ്കം നിര്‍മ്മിക്കേണ്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍