UPDATES

ട്രെന്‍ഡിങ്ങ്

ഒരു നിശബ്ദ ചിത്രം: മോദി സംസാരിക്കുമ്പോള്‍ എഴുതാനായി ഒന്നാം പേജില്‍ സ്‌പേസ് ഒഴിച്ചിട്ട് ടെലിഗ്രാഫ്

അടിയില്‍ കുറച്ചു ഭാഗം ഒഴിച്ചിട്ടിരിക്കുന്നു. മോദി സംസാരിക്കുമ്പോള്‍ ഇത് പൂരിപ്പിക്കാം എന്നാണ് ടെലിഗ്രാഫ് പറയുന്നത്.

രൂക്ഷമായ രാഷ്ട്രീയ ആക്ഷേപഹാസ്യവും വിമര്‍ശനവും നര്‍മ്മവും കുറിക്ക് കൊള്ളുന്ന തെലക്കെട്ടുകളുമായി ഒന്നാം പേജ് സമ്പന്നമാക്കുന്ന ദ ടെലിഗ്രാഫ് ഇന്നും മോശമാക്കിയില്ല. അഞ്ച് വര്‍ഷത്തെ ഭരണകാലത്ത് ഒരൊറ്റ വാര്‍ത്താസമ്മേളനം പോലും നടത്താതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ആദ്യമായി ബിജെപി നേതാവ് എന്ന നിലയില്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായാണ് വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞത്. മോദിയോടുള്ള ചോദ്യങ്ങള്‍ക്കടക്കം. ഇതിനെ പരിഹസിച്ച് നിരവധി ട്രോളുകളും ചര്‍ച്ചകളുമാണ് സോഷ്യല്‍മീഡിയയില്‍ നടക്കുന്നത്. ഹോണടി വിലക്കുന്ന നിശബ്ദത പാലിക്കാന്‍ ആവശ്യപ്പെടുന്ന സൈന്‍ ആണ് ടെലിഗ്രാഫ് ഒന്നാം പേജില്‍ മുകളിലായി കൊടുത്തിരിക്കുന്നത്.

അധികാരത്തിലെത്തി 1817 ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ വാര്‍ത്താസമ്മേളനം എന്ന് ടെലിഗ്രാഫ് ചൂണ്ടിക്കാട്ടുന്നു. വാര്‍ത്താസമ്മേളനത്തില്‍ അമിത് ഷാ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അടുത്തിരിക്കുന്ന മോദിയുടെ വിവിധ ഭാവങ്ങളുടെ ചിത്രങ്ങള്‍ കൊടുത്തിട്ടുണ്ട്. അടിയില്‍ കുറച്ചു ഭാഗം ഒഴിച്ചിട്ടിരിക്കുന്നു. മോദി സംസാരിക്കുമ്പോള്‍ ഇത് പൂരിപ്പിക്കാം എന്നാണ് ടെലിഗ്രാഫ് പറയുന്നത്.

തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ച് വീണ്ടും അധികാരത്തില്‍ വരുമെന്ന് മോദി പറഞ്ഞു. ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നന്ദി മാത്രം പറഞ്ഞു. എല്ലാം അമിത് ഷാ പറയുമെന്നും പറഞ്ഞു. അമിത് ഷാ പറഞ്ഞത്. എല്ലാ ചോദ്യങ്ങള്‍ക്കും പ്രധാനമന്ത്രി മറുപടി പറയേണ്ട കാര്യമില്ല എന്നാണ്. മോദിയാണെങ്കില്‍ ഒരു ചോദ്യത്തിന് പോലും മറുപടി പറഞ്ഞതുമില്ല. മോദി ഒരു Press Conferenceല്‍ പങ്കെടുത്ത് Press Appearing നടത്തുക മാത്രമാണ് ചെയ്തത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രൂക്ഷ ഭിന്നത, വിയോജനക്കുറിപ്പ് പ്രസിദ്ധീകരിക്കാത്തതില്‍ പ്രതിഷേധിച്ച് അശോക് ലവാസ യോഗങ്ങള്‍ ബഹിഷ്‌കരിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍