UPDATES

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് മദപ്പാടില്ലെന്ന് ഡോക്ടർമാര്‍; ആരോഗ്യക്ഷമതാ റിപ്പോർട്ട് രണ്ട് മണിക്കുറിനകം കളക്ടർക്ക് സമർപ്പിക്കും

അൻപത്തി അഞ്ച് വയസ്സ് പിന്നിട്ട ആനയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ഡോക്ടർമാരുടെ സംഘം വിലയിരുത്തുന്നു.

ആരോഗ്യക്ഷത ഉറപ്പാക്കിയാൽ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ  തൃശ്ശൂർ പുരത്തിന് എഴുന്നെള്ളിക്കാൻ അനുമതി നൽകാമെന്ന് കളക്ടറുടെ നിലപാടിന്  പിറകെ ആനയുടെ ഫിറ്റ്നസ് പരിശോധന പുർത്തിയായി. രണ്ട് മണിക്കൂറിനകം കളക്ടര്‍ക്ക് റിപ്പോർട്ട് നൽകുമെന്നാണ് വിവരം. അതേസമയം, ആനയ്ക്ക് നിലവിൽ മദപ്പാടിടല്ലെന്നാണ് ഡോക്ടർമാരുടെ സംഘത്തിന്റെ വിലയിരുത്തലെന്ന് എഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് രാവിലെയാണ് മുന്നംഗ സംഘം  ആനയുടെ ആരോഗ്യക്ഷമത പരിശോധിച്ചത്.

ആനയുടെ കാഴ്ച ശക്തി പൂർണമായി നഷ്ടപ്പെട്ടെന്ന് കരുതാനാവില്ല. അൻപത്തി അഞ്ച് വയസ്സ് പിന്നിട്ട ആനയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല. ശരീരത്തിൽ മുറിവുകളില്ലെന്നും ഡോക്ടർമാരുടെ സംഘം വിലയിരുത്തുന്നു. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ഫിറ്റ്നസ് പരിശോധന വിജയകരമാണെന്നാണ് വിവരം. ആനയുടെ ആരോഗ്യ നില തൃപ്തികരമാണെന്നുമാണ് ഡോക്ടര്‍മാരുടെ നിലപാട്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യം തൃപ്തികരമെങ്കില്‍ പൂരവിളംബരത്തില്‍ പങ്കെടുപ്പിക്കാമെന്നായിരുന്നു ജില്ല കലക്ടര്‍ ടി.വിഅനുപമയുടെ നിലപാട്. ഇതോടെയാണ് രാമചന്ദ്രന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ ജില്ല കലക്ടര്‍ നിര്‍ദേശം നൽകിയത്. എന്നാൽ നിലവില്‍, ആനയ്ക്കു ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുള്ളതിനാല്‍ പുതിയ ഫിറ്റ്നസ് പരിശോധന വെറും സാങ്കേതികത്വം മാത്രമാകുമെന്നായിരുന്നു റിപ്പോർട്ടുൾ.

എന്നാൽ, ആന നില്‍ക്കുന്ന ഇടത്തുനിന്ന് ജനങ്ങളെ മാറ്റിനിര്‍ത്താനും കലക്ടറുടെ നേതൃത്വത്തില്‍ ചേർന്ന ജില്ലാ മോണിറ്ററിങ് കമ്മിറ്റി തീരുമാനമെടുത്തു. ആനയെ കുറ്റൂര്‍ നെയ്തലക്കാവ് ക്ഷേത്രത്തില്‍ നിന്ന് എഴുന്നള്ളിച്ച് കൊണ്ടുവരില്ല. നഗരത്തില്‍ നിന്ന് എഴുന്നള്ളിച്ച് വടക്കുന്നാഥ ക്ഷേത്രത്തില്‍ എത്തിക്കും. തെക്കേഗോപുര കവാടം തുറന്ന ശേഷം മടങ്ങും. അതേസമയം തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് അനുമതി കിട്ടുമെന്ന് ഉറപ്പായതോടെ പുരത്തിനില്ലെന്ന നിലപാടിൽ നിന്നും ആന ഉടമകളും അയഞ്ഞു. തൃശൂര്‍ പൂരം ഉള്‍പ്പെടെ എല്ലാ ഉല്‍സവങ്ങള്‍ക്കും ആനകളെ നല്‍കുമെന്ന് എലിഫന്‍റ് ഓണേഴ്സ് ഫെഡറേഷന്‍ ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു.

Also Read-  “തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ 14 പേരെ കൊന്നു എന്നെഴുതുന്നത് എന്തടിസ്ഥാനത്തിലാണ്? ആകെ കൊന്നത് ഏഴുപേരെയാണ്”; റിസ്ക്കെടുക്കാന്‍ നോക്കുന്ന സര്‍ക്കാര്‍ ഇത് ഓര്‍മ്മിക്കുന്നത് നന്ന്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍