UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സഖ്യകക്ഷി നേതാവിനെ കള്ളനെന്ന് വിളിച്ചു; യുപി ബിജെപി മുന്നണിയില്‍ പോര്

ഉത്തര്‍ പ്രദേശ് ബിജെപി അധ്യക്ഷന്റെ പരാമര്‍ശത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് എംഎല്‍എ കൈലാഷ് ഷോങ്കര്‍ പ്രതികരിച്ചു.

ഇടഞ്ഞു നില്‍ക്കുന്ന പാര്‍ട്ടികളെ തിരഞ്ഞെടുപ്പിന് മുന്‍പ് ഒരുമിപ്പിക്കുക ലക്ഷ്യമിട്ട് ബിജെപി അധ്യക്ഷന്‍ അമിത് ഷാ തിരക്കിട്ട നീക്കങ്ങള്‍ നടത്തുന്നതിനിടെ ഉത്തര്‍ പ്രദേശിലെ സഖ്യകക്ഷി എംഎല്‍എയെ കള്ളനെന്ന് വിശേഷപ്പിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍. വാരണാസിക്ക് സമീപത്തുള്ള അജ്ഹാര മണ്ഡലത്തിലെ ഒരു പൊതു പരിപാടിക്കിടെയാണ് യുപിയിലെ ബിജെപി സഖ്യകക്ഷിയായ ഷുഹേല്‍ ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്-ബിഎസ്പി) നേതാവും എംഎല്‍ എയുമായ കൈലാഷ് ഷോങ്കറിനെ ബിജെപി യുപി അധ്യക്ഷന്‍ മഹേന്ദ്ര നാഥ് പാണ്ഡെ കള്ളനെന്ന് വിളിച്ചത്.

അജ്ഹാര മണ്ഡലത്തിലെ കേന്ദ്ര പദ്ധതിയുടെ ഉദ്ഘാടനചടങ്ങില്‍ എംഎല്‍എ കൈലാഷ് ഷോങ്കറിന്റെ പേരുവയ്ക്കാത്തത് അദ്ദേഹം കള്ളനായതിനാലാണ്. എഎല്‍എ പാവപ്പെട്ടവരെ കൊള്ളയടിക്കുകയാണ്. നിരവധി പേരാണ് പരാതിയുമായി തന്നെ സമീപിച്ചത്, ഒരു ജന പ്രതിനിധിയില്‍ നിന്നും ഇത്തരം അഴിമതികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു പാണ്ഡെയുടെ പരാമര്‍ശം.

അതേസമയം ബിജെപി അധ്യക്ഷന്റെ പരാമര്‍ശത്തിനെതിരേ നിയമനടപടിയടക്കം സ്വീകരിക്കുമെന്ന് എംഎല്‍എ കൈലാഷ് ഷോങ്കര്‍ പ്രതികരിച്ചു. ഇത്തരം മോശം പദങ്ങള്‍ ഉപയോഗിച്ചതിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

403 അംഗ യുപി നിയമസഭയില്‍ നാല് അംഗങ്ങളാണ് എസ്-ബിഎസ്പി പാര്‍ട്ടിക്കുള്ളത്. കിഴക്കന്‍ യുപിയില്‍ ബിജെപിക്ക് ശക്തമായ പിന്തുണ നല്‍കിയ പാര്‍ട്ടികൂടിയാണ് എസ്-ബിഎസ്പി. എന്നാല്‍ മുന്നണി ബന്ധത്തില്‍ അടുത്തിടെ വിള്ളല്‍ ഉണ്ടായന്നെ സൂചനകള്‍ക്ക് പിറകെയാണ് പാണ്ഡെയുടെ പരാമര്‍ശം. യുപിയിലെ രാജ്യ സഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സഖ്യ കക്ഷികളുമായി കൂടി ആലോചന നടത്തിയില്ലെന്ന് എസ്-ബിഎസ്പി അധ്യക്ഷന്‍ ഓം പ്രകാശ് രാജ്ഭര്‍ യുപി മുഖ്യമന്തി യോഗി അദ്യത്യ നാഥിനെതിരേ രംഗത്തെത്തിയിരുന്നു. പാര്‍ട്ടി പ്രതിനിധികള്‍ ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യില്ലെന്നും ഓം പ്രകാശ് രാജ്ഭര്‍ പ്രതികരിച്ചിരുന്നു. തുടര്‍ന്നാണ് അമിത് ഷായുടെ ഇടപെടലുണ്ടായത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍