UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘നിവര്‍ത്തികേടു കൊണ്ട് ചെയ്തതാണ്, പോലീസിനെകൊണ്ട് പിടിപ്പിക്കരുത്’ മോഷ്ടിച്ച സ്വര്‍ണം തിരിച്ചു നല്‍കി കള്ളന്റെ മാപ്പപേക്ഷ

വീടിന്റെ ഗേറ്റില്‍ തുക്കിയിട്ട പ്ലാസ്റ്റിക് കവറില്‍ മോഷ്ടിക്കപ്പെട്ട സ്വര്‍ണം തിരികെ വച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മോഷ്ടിച്ച സ്വര്‍ണം മാപ്പപേക്ഷ സഹിതം തിരിച്ചു നല്‍കി കള്ളന്‍. അമ്പലപ്പുഴ കരുമാടി സരസുധയില്‍ മധുകുമാറിന്റെ വീട്ടിലാണ് സംഭവം. കുടുംബം വീട്ടിലില്ലാതിരുന്ന തിങ്കള്‍ ചൊവ്വ ദിവസത്തിനിടയിലായിരുന്നു മോഷണം നടന്നത്. അടുക്കളവാതില്‍ കുത്തിത്തുറന്നായിരുന്നു മോഷണം. വീടിനുള്ളിലെ രണ്ട് അലമാരകളിലെയും സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടിരുന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന ആറുജോഡിക്കമ്മലും രണ്ട് മോതിരങ്ങളുമായി ഒന്നര പവനാണ് നഷ്ടപ്പെട്ടത്. ചെവ്വാഴ്ച തന്നെ ഇവര്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു.

എന്നാല്‍ രണ്ട് ദിവങ്ങള്‍ക്ക് ശേഷം വ്യാഴാഴ്ചയാണ് വീട്ടുകാരെയും പോലിസിനെയും ഞെട്ടിച്ചുകൊണ്ട് കള്ളന്‍വീണ്ടും രംഗത്തെത്തിയത്. വ്യാഴാഴ്ച രാവിലെ വീടിന്റെ ഗേറ്റില്‍ തുക്കിയിട്ട പ്ലാസ്റ്റിക് കവറില്‍ മോഷ്ടിക്കപ്പെട്ട സ്വര്‍ണം തിരികെ വച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൂടെ ഒരു കുറിപ്പും. നിവൃത്തികേടുകൊണ്ട് സംഭവിച്ചതാണ് മാപ്പ് നല്‍കണം, പോലീസിനെ കൊണ്ട് പിടിപ്പിക്കരുത് എന്നായിരുന്നു അക്ഷരത്തെറ്റുകള്‍ നിറഞ്ഞ കള്ളന്റെ കുറിപ്പിലെ ഉള്ളടക്കം.

‘എന്നോട് മാപ്പ് നല്‍കുക. എന്റെ നിവൃത്തികേട് കൊണ്ട് സംഭവിച്ചതാണ്. മാപ്പ്. ഇനി ഞാന്‍ ഇങ്ങനെ ഒരുകാര്യവും ചെയ്യില്ല. മാപ്പ് മാപ്പ് മാപ്പ്. എന്നെ പോലീസില്‍ പിടിപ്പിക്കരുത്. മാപ്പ് മാപ്പ് മാപ്പ്. ഞാന്‍ എടുത്ത എല്ലാസാധനങ്ങളും ഇവിടെ വച്ചു.’

ആഭരണം തിരികെ കിട്ടിയത്ായി വീട്ടുകാര്‍ അപ്പോള്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മാപ്പപേക്ഷയും പോലീസിന് കൈമാറി. നഷ്ടപ്പെട്ട ആഭരണങ്ങളെല്ലാം തിരിച്ചുകിട്ടിയതായി മധുകുമാര്‍ പറഞ്ഞു. എന്നാല്‍ പരാതിയില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍